'പെട്ടിയെടുത്ത് വീട്ടിൽ അടുക്കളയിൽ അടയിരിക്കാനല്ല ആര്യ മേയറായത്', ജെബി മേത്തറിനെതിരെ ഡിവൈഎഫ്ഐ
തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന് എതിരെ ജെബി മേത്തര്‍ എംപി നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. മേയര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലെ കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ എന്ന പോസ്റ്ററാണ് വിവാദമായത്. ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവിന്റെ നാടാണ് കോഴിക്കോട്. ആ നിലയ്ക്കാണ് ജെബി മേത്തറുടെ പരാമര്‍ശം എന്നാണ് ആരോപണം.
ജെബി മേത്തര്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ആര്യ രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. അതിനിടെ ജെബി മേത്തറെയും മഹിളാ കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് രംഗത്ത് എത്തി. കോൺഗ്രസ് പാർടിയിലെ ആൺ കൂട്ടങ്ങളുടെ സ്ത്രീ വിരുദ്ധവും വംശീയവും, മനുഷ്യവിരുദ്ധവുമൊക്കെയായ പ്രസ്താവനകൾ ചെണ്ട കൊട്ടി നാട്ടുകാരെ അറിയിക്കാനുള്ള ഒരു കോളാമ്പി മാത്രമായി അധഃപതിച്ചിരിക്കുകയാണ് മഹിളാ കോൺഗ്രസ് എന്ന് വികെ സനോജ് കുറ്റപ്പെടുത്തി.

'മുന്നേ സ്വർണ്ണ കടത്ത് സമരാഭാസ കാലത്ത് ബിരിയാണി ചെമ്പ് തലയിൽ വച്ച് നടക്കുന്ന മുസ്ലീം സ്ത്രീയുടെ വേഷം കെട്ടി വംശീയ അധിക്ഷേപം നടത്തിയ മഹിളാ കോൺഗ്രസ് ആഭാസ സമരത്തെ കുറിച്ച് നമ്മൾ ചർച്ച ചെയ്തതാണ്. ഇപ്പോൾ തിരുവനന്തപുരം മേയർ സഖാവ് ആര്യ രാജേന്ദ്രനെതിരെ ഹീനവും സ്ത്രീ വിരുദ്ധവുമായ നിലയിൽ 'മേയർ കുട്ടി കോഴിക്കോടേക്ക് വിട്ടോളൂ' എന്ന് മഹിളാ കോൺഗ്രസ് നേതാവും എം.പിയുമായ ജെബി മേത്തറിന്റെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസ് കല്‌പിച്ചിരിക്കുന്നു'!
'മേയർ ആര്യയുടെ പങ്കാളിയായ സഖാവ് സച്ചിൻ ദേവ് എം.എൽ. എയുടെ വീട് കോഴിക്കോടാണ്, അതാണ് കോൺഗ്രസ് മഹിളകൾ ഉദ്ദേശിച്ചത്. ഭർത്താക്കൻമാരും പിതാക്കൻമാരുമുണ്ടാക്കി വച്ച പ്രശസ്തിയുടെയും സമ്പത്തിന്റെയുമൊക്കെ
പേരിൽ മാത്രമാണ് സ്ത്രീ അടയാളപ്പെടുന്നത് എന്ന ഫ്യൂഡൽ മൂല്യബോധമാണ് മഹിളാ കോൺഗ്രസുകാരെ ഇപ്പോഴും നയിക്കുന്നത്. ഇതൊക്കെ വലിയ ആവേശ മുദ്രാവാക്യമായി ഏറ്റ് വിളിക്കുന്നവർ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് ? ഇവരെ തിരുത്താൻ കോൺഗ്രസിൽ ആരേലും ബാക്കിയുണ്ടോ എന്ന്.
വീട്ടില്‍ ഈ പ്രതിമയുണ്ടോ, സൗഭാഗ്യത്തിന്റെ നാളുകള്‍ നിങ്ങളിലേക്ക്
എന്നാൽ ആര്യ പെട്ടിയെടുത്ത് കോഴിക്കോട് വീട്ടിൽ അടുക്കളയിൽ അടയിരിക്കാനല്ല തിരുവനന്തപുരത്തിന്റെ മേയറായത്. ബാല സംഘത്തിലൂടെ വളർന്ന് വിദ്യാർത്ഥി - യുവജന പ്രസ്ഥാനത്തിലൂടെ ലഭിച്ച കരുത്തുമായാണ് സഖാവ് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രത്തിൽ ഇടം പിടിച്ചത്. ജീവിത പ്രാരംബ്ധങ്ങൾ നിറഞ്ഞ ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ നിന്ന് ഈ ചെറു പ്രായത്തിൽ പഠിച്ചും പോരാടിയും വളർന്ന ആര്യയക്കെതിരെ വ്യാജ കത്ത് ഇറക്കിയും മറ്റ് പലവിധ നെറികെട്ട രാഷ്ട്രീയ പ്രചരണങ്ങൾ നടത്തിയും BJP കോൺഗ്രസ് പ്രചരണം തുടരുകയാണ്. ജെബി മേത്തറിനോടും സഹ മഹിളാ കോൺഗ്രസുകാരോടും ഒന്ന് മാത്രമേ ഓർമിപ്പിക്കാനുള്ളൂ; പിതാവിന്റെ റിയൽ എസ്റ്റേറ്റ് മൂല ധനത്തിന്റെ ബലത്തിൽ പാർടി - പാർലിമെന്റ് സ്ഥാനങ്ങൾ വില പേശി വാങ്ങുന്നവരുടെ യോഗ്യത കൊണ്ട് അളക്കാൻ കഴിയുന്നതല്ല സഖാവ് ആര്യ ഉയർത്തിപ്പിടിക്കുന്ന തൊഴിലാളി വർഗ്ഗ രാഷ്ട്രീയം'.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications