Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല വെന്റിലേറ്ററിൽ, ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍. അദ്ദേഹത്തെ തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇക്കഴിഞ്ഞ പത്തൊന്‍പതാം തിയ്യതി വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.

സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ

നിലവില്‍ ബിച്ചു തിരുമല ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്. അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബിച്ചു തിരുമലയ്ക്ക് എണ്‍പത് വയസ്സാണ്. തിരുവനന്തപുരം തിരുമലയ്ക്ക് അടുത്ത് വേട്ടമുക്കിലാണ് അദ്ദേഹത്തിന്റെ വീട്.

66

മലയാള സിനിമയ്ക്ക് മൂവായിരത്തില്‍ അധികം സിനിമാ ഗാനങ്ങള്‍ ബിച്ചു തിരുമല തന്റെ അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ സമ്മാനിച്ചിട്ടുണ്ട്. കൂടാതെ നിരവധി ലളിത ഗാനങ്ങളും കവിതകളും അടക്കം അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നു. പ്രായാധിക്യം മൂലം അദ്ദേഹം തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വീട്ടില്‍ എഴുത്തുമായി വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. കണ്ണാം തുമ്പീ പോരാമോ, ആയിരം കണ്ണുമായ്, ഓലത്തുമ്പത്തിരുന്നൂയലാടും, ഉണ്ണികളേ ഒരു കഥ പറയാം, ഏഴു സ്വരങ്ങളും, നീല ജലാശയത്തില്‍, മനസ്സില്‍ നിന്നും മനസ്സിലേക്കൊരു, പൂങ്കാറ്റിനോടും കിളികളോടും, നക്ഷത്ര ദീപങ്ങള്‍ തുടങ്ങി മലയാളികള്‍ എന്നും മൂളി നടക്കുന്ന അനശ്വര ഗാനങ്ങള്‍ ബിച്ചു തിരുമലയുടെ സംഭാവനയാണ്.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+