Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് മീൻ തട്ടിത്തെറിപ്പിച്ചെന്ന് പരാതി, പിന്നാലെ ട്വിസ്റ്റ്, പരാതിക്കാരി തന്നെ തട്ടിത്തെറിപ്പിച്ചതെന്ന് മൊഴി

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വീണ്ടും മീന്‍ തട്ടിത്തെറിപ്പിക്കല്‍ വിവാദം. വഴിയോര മീന്‍ കച്ചവടക്കാരിയുടെ മീന്‍ പോലീസ് തട്ടിത്തെറിപ്പിച്ചു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കരമന പാലത്തിന് സമീപത്ത് മീന്‍ വില്‍പന നടത്തിയിരുന്ന മരിയ പുഷ്പം ആണ് പോലീസിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. അതേസമയം മരിയ പുഷ്പം തന്നെയാണ് തന്റെ മീന്‍കൊട്ട തട്ടി തെറിപ്പിച്ചത് എന്നാണ് സംഭവത്തിന് ദൃക്‌സാക്ഷിയായ യൂസഫ് എന്നയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.. 5000 രൂപയുടെ മീനുണ്ട്, വിറ്റോട്ടെ സാറെ എന്ന് ചോദിച്ചപ്പോള്‍ പോലീസുകാര്‍ അതിന് സമ്മതിച്ചില്ലെന്ന് മരിയം പുഷ്പ പറയുന്നു. കരമന പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് എതിരെ ആണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവിടെ മീന്‍ വില്‍ക്കരുത് എന്നും എഴുന്നേറ്റ് മാറണമെന്നും പോലീസുകാര്‍ ആവശ്യപ്പെട്ടതായും അതിന് തയ്യാറാകാതിരുന്നതോടെ മീന്‍ തട്ടി തെറിപ്പിക്കുകയായിരുന്നു എന്നും മരിയം പുഷ്പം ആരോപിച്ചു.

1

വലിയതുറ സ്വദേശിനിയാണ് മരിയം പുഷ്പം. മരിയ പുഷ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. പോലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നു. തുടര്‍ന്ന് പോലീസ് അസിസ്റ്റന്‍ഡ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം സ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. മരിയ പുഷ്പത്തിന്റെ മീന്‍ കുട്ട പോലീസുകാര്‍ തട്ടിത്തെറിപ്പിച്ചതാണ് എങ്കില്‍ ഉത്തരവാദികളായ പോലീസുകാര്‍ക്ക് എതിരെ നടപടി ഉണ്ടാകും എന്ന് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ഉറപ്പ് നല്‍കി. ഇതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായത്.

ഹോട്ട് ആന്റ് സോ കൂൾ... വാമിഖയുടെ പുതിയ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

എന്നാല്‍ മരിയ പുഷ്പത്തിന്റെ പരാതി വ്യാജമാണ് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ ദൃക്‌സാക്ഷികളില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തുകയാണ്. ബുധനാഴ്ച വൈകിട്ട് കരമന പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ വാഹനത്തില്‍ കരമന പാലത്തിന് സമീപത്ത് എത്തിയിരുന്നതായും വഴിയരികില്‍ മത്സ്യ കച്ചവടം നടത്തരുത് എന്ന് മരിയ പുഷ്പത്തിനോട് ആവശ്യപ്പെട്ടിരുന്നതായും കരമന സ്വദേശിയായ യൂസഫ് എന്നയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസുകാര്‍ ജീപ്പിന് പുറത്തേക്ക് ഇറങ്ങിയിരുന്നില്ലെന്നും വാഹനത്തിന് അകത്ത് ഇരുന്നാണ് മരിയ പുഷ്പത്തിനോട് സംസാരിച്ചത് എന്നും യൂസഫ് നല്‍കിയ മൊഴിയില്‍ പറയുന്നു.

മരിയ പുഷ്പം തന്നെയാണ് തന്റെ മീന്‍ വലിച്ച് എറിഞ്ഞത് എന്നും അതിന് ശേഷം നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു എന്നും യൂസഫ് പോലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വഴിയാത്രക്കാരനായ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പോലീസുകാര്‍ ജീപ്പില്‍ തന്നെ ഇരുന്ന് മരിയ പുഷ്പത്തിനോട് സംസാരിക്കുന്നത് ഈ വീഡിയോയില്‍ കാണാവുന്നതാണ്. അതിന് ശേഷം തങ്ങള്‍ സ്ഥലത്ത് നിന്ന് പോയി എന്ന് പോലീസുകാര്‍ പറയുന്നു. എന്നാല്‍ പോലീസുകാര്‍ സംസാരിച്ചതിന് ശേഷം തിരിച്ച് പോകുന്നത് ഈ ദൃശ്യങ്ങളില്‍ ഇല്ല. വ്യാജ പരാതിയാണ് എന്ന വാദം ഉയര്‍ന്നതോടെ സംഭവം വഴിത്തിരിവിലെത്തിയിരിക്കുകയാണ്.

നേരത്തെ തിരുവനന്തപുരത്ത് തന്നെ ആറ്റിങ്ങലില്‍ റോഡരികില്‍ കച്ചവടം നടത്തിയ മത്സ്യത്തൊഴിലാളിയുടെ മൂന്‍ നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞത് വിവാദമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മീന്‍ വില്‍പന നടത്തി എന്ന് ആരോപിച്ചായിരുന്നു ക്രൂരത. സംഭവത്തില്‍ രണ്ട് നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. മുബാറക്, ഷിബു എന്നിവരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+