Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയ്യാറിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കാട്ടാക്കട: നെയ്യാറിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.കള്ളിക്കാട് തേവൻകോട് വിഷ്ണു ഭവനിൽ ശിവൻകുട്ടിയുടെയും രമയുടെയും മകളായ ദിവ്യ(20)യുടെ മൃതദേഹമാണ്കണ്ടെത്തിയത് .ഇന്നലെ (ചൊവ്വ)രാവിലെ 11.30തോടെ മൂന്നാറ്റിന്‍ മുക്ക് കടവിന് സമീപത്താണ് മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ കുരുതംകോട് മൂന്നറ്റിന്‍ മുക്കിനു സമീപം പുല്ലുപറിക്കാൻ എത്തിയ സമീപ വാസിയാണ് മൃതദേഹം കണ്ടത്.വെള്ളത്തിൽ വീണു കിടന്ന തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്.ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് മൈലക്കര ഭാഗത്ത്‌ തിരച്ചിൽ നടത്തുകയായിരുന്ന സ്കൂബ ടീമും പൊലീസും സ്ഥലത്തെത്തി മൃതദേഹം ആറിൽ നിന്നും കരയ്ക്കെടുക്കുകയായിരുന്നു.

deadbody

തമിഴ്നാട്ടിൽ എൻഞ്ചിനിയറിംഗ് പഠനം കഴിഞ്ഞു തിരുവനന്തപുരത്ത് ഡിസൈനിംഗ് സ്ഥാപനത്തിൽ പഠനം നടത്തി വരുകയായിരുന്നു ദിവ്യ.ഞായറാഴ്ച വൈകിട്ട് അഞ്ച്മണിയോടെ കള്ളിക്കാട് മുകുന്ദറ പാലത്തിനു സമീപം എത്തി ഫോണിൽ സംസാരിക്കുകയും ഫോണും വാച്ചും ഉൾപ്പടെ പാലത്തിനു സമീപം വച്ചിട്ട് നെയ്യാറിലേയ്ക്ക് ചാടുകയായിരുന്നു.ഇവിടെ നിന്നും കണ്ടെടുത്ത ഫോൺ കൂടുതൽ പരിശോധനയ്കായി അയച്ചിട്ടുണ്ട്.ഇതിന്റെവിവരങ്ങൾ ലഭ്യമായാലേ ആരുമായാണ് സംസാരിച്ചതെന്നും എന്താണ് മരണത്തിലേക്ക് നയിച്ച കാരണമെന്നും പറയാൻ കഴിയുകയൂയെന്ന് നെയ്യാർഡാം പൊലീസ് അറിയിച്ചു.

ദിവ്യയെ കാണാതായ ഞായറാഴ്ച വൈകുന്നേരം മുതൽതിരച്ചിൽ നടത്തിയിരുന്നെങ്കിലും ശക്തമായ മഴയിൽ വെള്ളം കൂടുതലായതിനാൽ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഫയർഫോഴ്സിന്റെ സ്കൂബ ടീം മൂന്ന് ദിവസമായി കഠിന പ്രയത്നത്തിലായിരുന്നു.നെയ്യാർഡാമിന്റെ ഷട്ടറുകൾ അടച്ചുംതെരച്ചിൽ നടത്തിയിരുന്നു.മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ഇന്നലെ വൈകിട്ടോടെ സംസ്ക്കരിച്ചു.സഹോദരൻ:വിഷ്ണു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+