Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ബാലികമാർക്ക് ക്രൂര പീഡനം; 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ, എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചത് ഒന്നര വർഷത്തോളം, തലസ്ഥാനത്തു നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!!

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ബാലികമാരെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിലായി. പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച അയൽവാസികളടക്കം മൂന്നുപേരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. തമ്പാനൂർ രാജാജി നഗറിൽ ഫ്ലാറ്റ് നമ്പർ 327ൽ വേണു (52), ഫ്ലാറ്റ് നമ്പർ 88ൽ കുഞ്ഞുമോൻ എന്ന സുരേഷ് കുമാർ (49), പെരുമ്പഴുതൂർ മുള്ളറവിള ചെമ്പകപ്പാറ ലക്ഷംവീട് കോളനിയിൽ ബിജു (47) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

എല്‍ഡിഎഫിനും യുഡിഎഫിനും മോദിയുടെ വിമര്‍ശനം.... ശബരിമലയില്‍ സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരം

വീടിന് സമീപത്തുവച്ച് മൂന്നു പേരും ചേർന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. സ്കൂളിലെ അദ്ധ്യാപകരോടാണ് കുട്ടി വിവരം ആദ്യം പറഞ്ഞത്. അദ്ധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. അറസ്റ്റിലായവരെ കോടതി റിമാൻഡു ചെയ്‌തു.

Culprit

ബാലികയെ പീഡിപ്പിച്ച കുറ്റത്തിന്‌ പൂവാറിൽ മദ്ധ്യ വയസ്കനെ അറസ്റ്റുചെയ്തു. തിരുപുറം മണ്ണക്കല്ലിന് സമീപം കുളങ്ങരവിള ആർ.എസ്. ബേക്കറി ഉടമ രാജു( 53)ആണ് അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് ബാലിക പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂവാർ പൊലീസ് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന പോക്സോ നിയമ പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എട്ടുവയസുകാരിയെ ഒന്നരവർഷമായി പീഡിപ്പിച്ച മാരായമുട്ടം മേക്കൊല്ല പൂവത്തൂർ മൊട്ടകാവ് പുതുവൽപുത്തൻ വീട്ടിൽ കുമാർ എന്ന ഗോപകുമാർ (46) അറസ്റ്റിലായി. കൂലിപ്പണിക്കാരനായ ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. കുട്ടിക്ക് മിഠായി വാങ്ങി നൽകിയശേഷം സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. പീഡനം സംബന്ധിച്ച വിവരം ചൈൽഡ് ലൈൻ പ്രവർത്തകർക്കാണ് ലഭിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ മാരായമുട്ടം പൊലീസിൽ പരാതി നൽകി. എസ്.ഐ എം.ആർ. മൃദുൽകുമാർ, എസ്.സി.പി.ഒ സനൽകുമാർ, സി.പി.ഒമാരായ അജിത്, ബിനു എന്നിവരുടെ നേതൃത്വത്തിൽ ഗോപകുമാറിനെ പിടികൂടുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ്. കോടതി ഇയാളെ റിമാൻഡുചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+