സ്കൂളിന് സമീപം കഞ്ചാവ് വിൽപ്പന നടത്തിയ സംഘം പിടിയിൽ; പിടിയിലായത്ത് നേമത്ത് നിന്ന്...
നേമം: നേമം സ്‌കൂളിന് സമീപം ആട്ടോറിക്ഷയിൽ കഞ്ചാവ് വില്പന നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. നേമം മേലാംകോട് പൊന്നുമംഗലം പുത്തൻ വീട്ടിൽ കിരൺ (മേലാംകോട് കിരൺ,38) തിരുമല വില്ലേജിൽ തൃക്കണ്ണാപുരം കുഴിവിള പുത്തൻ വീട്ടിൽ സുരേഷ് (38), മേലാംകോട് കരുമം തെക്കേ പനയഞ്ചേരി വീട്ടിൽ വിജയകുമാർ (കുട്ടൻ, 38) എന്നിവരാണ് അറസ്റ്റിലായത്.
ക്ഷേത്ര ദർശനത്തിന പോയ പിഞ്ചു ബാലന് ദാരുണാന്ത്യം... ഭർത്താവിന് പിറകെ മകനെയും മരണം കവർന്നു, മരണം വിശ്വസിക്കാനാകാതെ മാതാവ്!
ഇവർ ആട്ടോറിക്ഷയിൽ നേമം ഭാഗത്ത് നിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് രണ്ടു കിലോ കഞ്ചാവ് പിടികൂടിത്. ഇതിൽ കിരൺ രണ്ടു തവണ ഗുണ്ടാനിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞു പുറത്തിറങ്ങിയതാണ്. ഇയാൾക്കെതിരെ പൂജപ്പുര, കരമന, ഫോർട്ട് പൊലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകൾ നിലവിലുണ്ട്. സുരേഷിനെതിരെ നിരവധി കഞ്ചാവു കേസുകൾ ഉൾപ്പെടെ തിരുവനന്തപുരം സിറ്റിയിലെ പല സ്റ്റേഷനുകളിലായി 15 ഓളം കേസുകൾ നിലവിലുണ്ട്.

വിജയകുമാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കൊലകേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. കിരണും സുരേഷും സംഘവും പൂജപ്പുര പള്ളിത്തറയ്ക്കു സമീപത്തുവച്ച് യുവാവിനെ മാരകമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയിട്ട് അധിക നാളായില്ല. മൂന്നു മാസങ്ങൾക്ക് മുമ്പ് പൊന്നുമംഗലത്തിന് സമീപം രഞ്ചു എന്ന യുവാവിന്റെ വീട്ടിൽ മരകായുധങ്ങളുമായി അതിക്രമിച്ചു കയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു കിരൺ. ഈ കേസിലെ മറ്റു പ്രതികളായ വിപിൻ,വിഷ്ണു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications