Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്തിന്റെ പോക്ക് മുഖ്യമന്ത്രിയിലേക്ക്, പിണറായിയെ ചോദ്യം ചെയ്യേണ്ട സാഹചര്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ട തലത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നാം പ്രതിയുടെ മൊഴി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഓഫീസില്‍ നടക്കുന്ന ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ് കൊണ്ടിരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. കൂടെ ഇരുന്ന ആളിന്റെ സാമര്‍ത്ഥ്യം എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പോലും സാധിക്കാത്തയാളാണ് മുഖ്യമന്ത്രിയെന്ന് ചെന്നിത്തല പറഞ്ഞു.

1

കോടിയേരി ബാലകൃഷ്ണന്‍ പോലും മുഖ്യമന്ത്രിയുടെ നടപടി അദ്ഭുതമാണെന്ന് പറയുന്നു. മികച്ച ഭരണാധികാരിയാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുക മാത്രമാണ് പിണറായി ചെയ്തത്. പിണറായി മികച്ച ഭരണാധികാരിയോ ഇടത് സര്‍ക്കാരിന്റേത് മികച്ച ഭരണമോ അല്ല. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന കണ്‍സള്‍ട്ടന്‍സി രാജാണ്. ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ടെണ്ടര്‍ പോലുമില്ലാതെയാണ് ന്‍കിയത്. സെബി വരെ കരിമ്പട്ടികള്‍ പെടുത്തിയ കമ്പനിയാണ്. ഇവരെ എന്തിനാണ് മുഖ്യമന്ത്രി നിയമിച്ചത്.

മുഖ്യമന്ത്രി പല കാര്യത്തിലും വിശദീകരണം നല്‍കേണ്ടതുണ്ട്. ഒരു മാസത്തിനകം പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കാത്തത് കൊണ്ടാണോ പ്രൈസ് വാട്ടര്‍ കൂപ്പരിനെ ഒഴിവാക്കിയത്. ഇവര്‍ക്ക് കരാര്‍ നല്‍കിയത് ആരുടെ താല്‍പര്യപ്രകാരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സെക്രട്ടേറിയേറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ഓഫീസ് തുറക്കാന്‍ ഫയല്‍ ഇറങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം സമയം മുഖ്യമന്ത്രിയുടെ ഓരോ പരാമര്‍ശങ്ങളും വിലകുറഞ്ഞതാണ്. ഇവരെ ഒരു ഉദ്യോഗസ്ഥന്റെ കുറിപ്പ് പ്രകാരമല്ല നിയമിച്ചത്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കാര്യക്ഷമതയില്ലെന്ന പരാമര്‍ശം അവരെ അപമാനിക്കുന്നതാണ്. പിആര്‍ ഏജന്‍സികള്‍ ഉണ്ടാക്കുന്ന ഹൈപ്പിന് ആയുസ്സ് അധികമുണ്ടാകില്ലെന്ന് പിണറായി ഓര്‍ക്കണം. സോപ്പ് കുമിളയുടെ ആയുസ്സ് മാത്രമാണ് അതിനുണ്ടാവുക. കോവിഡ് പ്രതിരോധത്തിന്റെ കാര്യം എടുത്താനും സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ പാളിച്ചകളുണ്ട്. തിരുത്തല്‍ പ്രക്രിയ ആവശ്യമാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ജയിച്ചു എന്ന പ്രചാരണമാണ് സര്‍ക്കാര്‍ നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+