Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘത്തില്‍ അഴിച്ചുപണി... എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി!!

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന കസ്റ്റംസ് സംഘത്തില്‍ വന്‍മാറ്റം. കേസ് അന്വേഷിക്കുന്ന പ്രിവന്റീവ് വിഭാഗത്തിലുള്ള എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ആറ് സുപ്രണ്ടുമാരെയും രണ്ട് ഇന്‍സ്‌പെക്ടര്‍മാരെയുമാണ് കസ്റ്റംസിലേക്ക് തിരികെ വിളിച്ചത്. ഇവരുടെ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരികെ വിളിച്ചതെന്നാണ് വിശദീകരണം. പ്രിവന്റീവ് വിഭാഗം ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചതായിട്ടാണ് സൂചന. സ്ഥലം മാറ്റപ്പെട്ടവര്‍ക്ക് പകരമായി എട്ട് ഉദ്യോഗസ്ഥരെ തന്നെ പ്രിവന്റീവ് വിഭാഗത്തിലേക്ക് നിയമിച്ചിട്ടുണ്ട്.

1

കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരില്‍ ഇറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്ക് മാറ്റിയിട്ടുള്ളത്. അന്വേഷണ സംഘത്തിന്റെ തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണ് സൂചന. അതേസമയം കേസില്‍ സ്വപ്‌ന സുരേഷിനെയും മറ്റ് രണ്ട് പ്രതികളെയും കസ്റ്റംസ് ചോദ്യം ചെയ്യും. ഇവര്‍ ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണ് ഉള്ളത്. ദുബായില്‍ കഴിയുന്ന മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും കസ്റ്റംസ് ആരംഭിക്കും. ശിവശങ്കറിനെയും ഉടന്‍ ചെയ്‌തേക്കും.

Recommended Video

cmsvideo
    Faisal Fareed Was Acted And Produced Malayalam Movies

    ്അതേസമയം ശിവശങ്കറിനെതിരെ കൂടുതല്‍ കുരുക്ക് മുറുകുകയാണ്. സ്വപ്നയെ സ്‌പേക്ക് പാര്‍ക്കില്‍ നിയമിച്ചതിലൂടെ ഗുരുതര വീഴ്ച്ച ശിവശങ്കറില്‍ നിന്നുണ്ടായതായും ചീഫ് സെക്രട്ടറിതല സമിതിയുടെ കണ്ടെത്തലുണ്ട്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ വിലക്കാനും സമിതിയുടെ ശുപാര്‍ശയുണ്ട്. സ്വപ്‌നയുടെ നിയമനത്തില്‍ ശിവശങ്കര്‍ വഴിവിട്ട് ശുപാര്‍ശ നടത്തിയതായും സമിതി കണ്ടെത്തി. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നതിന് വിലക്ക് വേണമെന്നും സമിതി ആവശ്യപ്പെട്ടു.

    ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജരായിട്ടായിരുന്നു സ്വപ്നയെ നിയമിച്ചത്. ഇതില്‍ പ്രധാന റോളില്‍ ശിവശങ്കറായിരുന്നു. സ്‌പേസ് പാര്‍ക്കിന്റെ ചുമതലയുള്ള പ്രത്യേക ഓഫീസറെ സ്വപ്‌ന കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ചത് ശിവശങ്കറിന്റെ ശുപാര്‍ശയോടെയായിരുന്നു. ശിവശങ്കറിന്റെ ഫോണ്‍ വിളി പട്ടിക പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ 36 നിയമനങ്ങള്‍ പരിശോധിക്കണമെന്നും ശുപാര്‍ശയുണ്ട്. നേരത്തെ നിയമനങ്ങളില്‍ ജാഗ്രത കുറവുണ്ടായി എന്ന് കാണിച്ച് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് നോട്ടീസ് നല്‍കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+