തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്‍ഐഎ അന്വേഷണം സെക്രട്ടേറിയേറ്റിലേക്ക്.... ദൃശ്യങ്ങള്‍ അന്വേഷണം സംഘം ആവശ്യപ്പെട്ടു!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സെക്രട്ടേറിയേറ്റിലേക്ക് നീളുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുകയാണ്. ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്. ഹൗസ് കീപ്പിംഗിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടരി പി ഹണിയെയും എന്‍ഐഎ ചോദ്യംചെയ്തു. ശിവശങ്കറിന്റെ ഓഫീസില്‍ അടക്കമുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

1

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും ശിവശങ്കറിന്റെയും മന്ത്രിമാരുടെയും ഓഫീസുകല്‍ പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒാഫീസുള്ള നോര്‍ത്ത് ബ്ലോക്കില്‍ തന്നെയാണ് ശിവശങ്കറിന്റെയും ഓഫീസുള്ളത്. ഇവിടെ അടക്കം പ്രതികള്‍ എത്തിയെന്ന് കരുതുന്ന മറ്റ് ഓഫീസുകളിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് എന്‍ഐഎയുടെ ശ്രമം. ഇന്ന് ഉച്ചയോടെയാണ് അന്വേഷണം സംഘമെത്തി അപേക്ഷ നല്‍കിയത്.

ഇവരുടെ അപേക്ഷയുടെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനും കൈമാറിയിട്ടുണ്ട്. രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് സിസിടിവി ഉള്‍പ്പെടെയുള്ളവയുടെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി ഹണിയെ ചോദ്യം ചെയ്തത്. രണ്ടര മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. മേയ് മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചുപോയെന്ന് പൊതുഭരണവകുപ്പ് ഹൗസ്‌കീപ്പിംഗ് വിഭാഗം നേരത്തെ കസ്റ്റംസിനെ അറിയിച്ചിരുന്നു. ഇക്കാര്യം എന്‍ഐഎയെയും അറിയിച്ചിട്ടുണ്ട്.

അതേസമയം സെക്രട്ടേറിയേറ്റില്‍ പരിശോധന വേണ്ടിവരുമെന്ന് എന്‍ഐഎ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ എപ്പോഴാണ് പരിശോധന നടത്തുന്നതെന്ന് വ്യക്തമായിട്ടില്ല. ശിവശങ്കറിനെ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. സ്വപ്‌നയും സരിത്തുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍, ഔദ്യോഗിക പദവി ഉപയോഗിച്ചോ വ്യക്തിപരമായോ സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം ചെയ്‌തോ തുടങ്ങിയ കാര്യങ്ങളാണ് ശിവശങ്കറില്‍ നിന്ന് അറിയേണ്ടത്. ഈ മൊഴിയെ അടിസ്ഥാനമാക്കിയാണ് തുടര്‍നടപടികള്‍ മുന്നോട്ട് പോവുക.

Thiruvananthapuram
English summary
gold smuggling case: nia request for cctv visuals in secreteriat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X