ഡിസിസി അംഗത്തിന്റെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍, അന്വേഷണം ആരംഭിച്ച് ഇന്റലിജന്‍സ്
തിരുവനന്തപുരം: തലസ്ഥാനത്തെ ഡിസിസി അംഗത്തിന്റെ വീട്ടില്‍ ഗുണ്ടകള്‍ ഒത്തു ചേര്‍ന്ന സംവത്തില്‍ അന്വേഷണം ആരംഭിച്ചു. ചേന്തി അനിയെന്ന ഡിസിസി അംഗത്തിന്റെ വീട്ടിലാണ് ഗുണ്ടകള്‍ ഒത്തു ചേര്‍ന്നത്. ഇദ്ദേത്തിന്റെ വീട്ടില്‍ ഈ ഒന്നാം തീയതിയാണ് ഗുണ്ടകള്‍ ഒത്തു ചേര്‍ന്നത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ യുവാവിന് നേരെ നടന്ന ഗുണ്ടാ അക്രമണത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.ഈ വീടിന്റെ മുന്നില്‍ വച്ച് തന്നെയാണ് യൂവാവിനെ വെട്ടിയത്. സംഭവത്തെ തുടര്‍ന്ന് ഇന്റലിജന്‍സാണ് അന്വേഷണം ആരംഭിച്ചത്.

കുപ്രസിദ്ധ ഗുണ്ടകളായ പുത്തന്‍ പാലം രാജേഷും ഓംപ്രകാശുമടക്കമുള്ള 15 ഗുണ്ടകളാണ് ചേന്തി അനിയുടെ വീട്ടില്‍ ഒത്തു ചേര്‍ന്നതെന്നാണ് വിവരം. ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശരത് ലാലിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. ദീപുവെന്ന മറ്റൊരു ഗുണ്ടയാണ് വെട്ടിയതെന്നാണ് വിവരം. ഇരുവരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ചേന്തിയിലെ വീട്ടില്‍ വച്ച് ആക്രമിക്കുകയായിരുന്നു. നഗരസഭ കൗണ്‍സിലര്‍ സിനിയുടെ വീട്ടിലേക്കാണ് വെട്ടേറ്റ ശരത് ലാല്‍ രക്ഷപ്പെട്ടത്.












Click it and Unblock the Notifications