ഹനുമാന്‍ കുരങ്ങ് വലയിലായി; പിടിയിലായത് ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുചിമുറിയില്‍ നിന്ന്
തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുചി മുറിക്കുള്ളില്‍ നിന്നാണ് കുരങ്ങിനെ പിടിച്ചത്. മൃഗശാലാ അധികര്‍ നേരിട്ടെത്തിയാണ് കുരങ്ങിനെ പിടികൂടിയത്. അതേസമയം കൂട്ടിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെട്ട ഹനുമാന്‍ കുരങ്ങിനെ രണ്ടാഴ്ച്ചയായി പിടിക്കാനുള്ള ശ്രമത്തിലായിരുന്നു മൃഗശാല ജീവനക്കാര്‍. എന്നാല്‍ ഇതിനെ പിടിക്കാനായിരുന്നില്ല.
തിരുപ്പതി സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നെത്തിച്ച രണ്ട് ഹനുമാന്‍ കുരങ്ങുകളില്‍ പെണ്‍കുരങ്ങാന്‍ ചാടിപ്പോയത്. ജര്‍മന്‍ സാംസ്‌കാരിക നിലയത്തില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മൃഗശാല അധികൃതര്‍ വല ഉപയോഗിച്ചാണ് കുരങ്ങിനെ പിടിച്ചത്.അതേസമയം കുരങ്ങിന്റെ ആരോഗ്യത്തിന് പ്രശ്‌നമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മൃഗശാല ജീവനക്കാര്‍ അറിയിച്ചു.അതേസമയം കുരങ്ങിന്റെ ആരോഗ്യത്തിന് പ്രശ്‌നമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ ഹനുമാന്‍ കുരങ്ങ് അടക്കമുള്ളവയെ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന് വിടുന്നതിനിടെയാണ് പെണ്‍കുരങ്ങ് ചാടിപ്പോയത്. എന്നാല്‍ പിന്നീട് ഇത് കൂട്ടിലേക്ക് തിരികെ വന്നതേയില്ല. കഴിഞ്ഞ മാസം പതിമൂന്നിനായിരുന്നു ഈ കുരങ്ങ് പുറത്തുചാടിയത്. മൃഗസംരക്ഷണ മന്ത്രിയുടെ സാന്നിധ്യത്തില്‍ തുറന്ന കൂട്ടിലേക്ക് വിടാനായിരുന്നു പദ്ധതി. മൃഗശാല ജീവനക്കാര്‍ തിരച്ചില്‍ നടത്തുന്നതിന് അനുസരിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറിയ കുരങ്ങ് മഴയെ തുടര്‍ന്നാണ് കെട്ടിടത്തില്‍ അഭയം തേടിയതെന്ന് ജീവനക്കാര്‍ പറയുന്നു.
കൂട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ മരങ്ങളിലേക്ക് കുരങ്ങ് ചാടി പോവുകയായിരുന്നു. പിന്നീട് മൃഗശാലയ്ക്കുള്ളില്‍ തന്നെയുള്ള മരത്തിന് മുകളിലായി കുരങ്ങിനെ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ മരത്തിന് മുകളില്‍ തന്നെ തുടരുകയായിരുന്നു. ഒന്നര ദിവസത്തോളം മ്യൂസിയം കോംപൗണ്ടിലെ മരത്തിരുന്നു കുരങ്ങന്‍. അതിന് ശേഷം മാസ്‌കറ്റ് ഹോട്ടലിന്റെ ഭാഗത്തേക്ക് പോവുകയായിരുന്നു.
ഇഷ്ടഭക്ഷണം കാണിച്ചിട്ടും താഴേക്ക് ഇറങ്ങാന്‍ കുരങ്ങ് കൂട്ടാക്കുന്നില്ലായിരുന്നു. പബ്ലിക് ലൈബ്രറിയുടെ അടുത്ത മരത്തിലിരുന്ന കുരങ്ങനെ പിന്നീട് കാണാതാവുകയായിരുന്നു. മൃഗശാ ജീവനക്കാര്‍ കുരങ്ങനായി നിരന്തരം തിരച്ചില്‍ നടത്തിയിരുന്നു. മൃഗശാലയുടെ കോംപൗണ്ട് വിട്ടതോടെ ഇതിനെ പിടിക്കുക ദുഷ്‌കരമായിരുന്നു.
ഒരു ഘട്ടത്തില്‍ യാതൊരു വിവരം ഹനുമാന്‍ കുരങ്ങനെ കുറിച്ച് കിട്ടിയിരുന്നില്ല. ഇതേ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കാനായിരുന്നു ശ്രമം. ഭക്ഷണം കഴിക്കാതെയും, വെള്ളം കുടിക്കാതെയും രണ്ട് ദിവസം വരെ അതിജീവിക്കാന്‍ ഹനുമാന്‍ കുരങ്ങുകള്‍ക്ക് സാധിക്കും. അതേസമയം ഈ കുരങ്ങുകള്‍ക്ക് ഒപ്പമെത്തിയ ആണ്‍സിംഹത്തെയും, പെണ്‍സിംഹത്തെയും, കഴിഞ്ഞ ദിവസം തുറന്നുവിട്ടിരുന്നു. സീബ്രയെയും, അമേരിക്കന്‍ കടുവയെയും മൃഗശാലയിലേക്ക് എത്തിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പ്രഖ്യാപിച്ചു. കൂടുതല്‍ ഹനുമാന്‍ കുരങ്ങുകളെയും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications