ബിജെപിക്ക് കനത്ത തിരിച്ചടി; തിരുവനന്തപുരത്ത് 50ഓളം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍, അഴിമതിയിൽ പ്രതിഷേധം
തിരുവനന്തപുരം: തലസ്ഥാനത്ത് ബി ജെ പിക്ക് കനത്ത തിരിച്ചടി. കരവാരം പഞ്ചായത്തില്‍ 50 ഓളം ബി ജെ പി പ്രവര്‍ത്തകര്‍ ഇപ്പോള്‍ പാര്‍ട്ടി വിട്ട് സി പി എമ്മില്‍ ചേര്‍ന്നിരിക്കുകയാണ്. ബി ജെ പി ഭരിക്കുന്ന പഞ്ചായത്തിലെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സി പി എമ്മില്‍ ചേര്‍ന്നത്.
നേരത്തെ പഞ്ചായത്തില്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ സമരം നടത്തിയിരുന്നു. ഈ സമരം അവസാനിക്കുമ്പോഴാണ് ബി ജെ പിയെ പോലും ഞെട്ടിച്ച് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സി പി എമ്മില്‍ ചേര്‍ന്നത്.

ബി ജെ പി മുന്‍ കരവാരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജു കര്‍ണകിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സി പി എമ്മിലേക്ക് എത്തിയത്. സമരത്തിന്റെ സമാപന യോഗം സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പനാണ് ഉദ്ഘാടനം ചെയ്തത്.
സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗംങ്ങളായ ആര്‍ രാമു, ബി പി മുരളി, ജില്ലാ കമ്മറ്റിയംഗങ്ങളായ മടവൂര്‍ അനില്‍, ബി സത്യന്‍, ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രന്‍, ഒ എസ് അംബിക എം എല്‍ എ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
'അമ്മയോളം വളര്‍ന്നു'; മകനൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ, ക്യൂട്ടായിട്ടുണ്ടെന്ന് ആരാധകര്‍












Click it and Unblock the Notifications