Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളിലേക്ക് പോയ അധ്യാപിക തിരിച്ചു വന്നില്ല; പരാതിയുമായി ഭർത്താവ്, തളിപ്പറമ്പിൽ വെച്ച് കാമുകനൊപ്പം പിടികൂടി!!

തിരുവനന്തപുരം: കാമുകനൊപ്പം ഒളിച്ചോടിയ നഗരത്തിലെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ കരമന പൊലീസ് കണ്ടെത്തി. ഒരുമാസം മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കണ്ണൂർ തളിപ്പറമ്പിൽ വച്ചാണ് പിടികൂടിയത്. സ്‌കൂളിൽ പോകാനായി വീട്ടിൽ നിന്നും പുറപ്പെട്ട യുവതി വൈകിട്ട് തിരികെ വരാത്തതിനാൽ ഭർത്താവ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കാമുകനൊപ്പം ഇവരെ കണ്ടെത്തിയത്.

കൊച്ചിയില്‍ നടിയുടെ ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് വെടിവപ്പ്... പിന്നിൽ മുംബൈ അധോലോകം? ആവശ്യം 25 കോടി

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവരെ ഒളിച്ചോടാൻ സഹായിച്ച ആട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തുകയും അയാളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലാണെന്ന് മനസിലാക്കുകയുമായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തളിപ്പറമ്പിലുണ്ടെന്ന് കണ്ടെത്തിയത്. ഇവർ അവിടെ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.

Thiruvananthapuram

തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി തിരുവനന്തപുരത്തെത്തിച്ച ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കി വീട്ടുകാരോടൊപ്പം വിട്ടയയ്ക്കുകയും ചെയ്‌തു. കരമന സബ്‌ ഇൻസ്‌പെക്ടർ ആർഎസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ അഡിഷണൽ എസ്ഐ വിമൽ, എഎസ്ഐ മധുമോഹൻ, എസ്സിപി ഒ രാകേഷ് എന്നിവരടങ്ങിയ സംഘമാണ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ തിരോധാനത്തിനിടെ ഇവരുടെ ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് കാൽപാദം നഷ്ടപ്പെട്ട് ആശുപത്രിയിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+