തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റെഡ് ക്രോസിൽ ക്രമക്കേട്: ഭാരവാഹികളെ പരസ്പരം പുറത്താക്കി, സംഭവം തിരുവനന്തപുരത്ത്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകത്തിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതായി ഇരുവിഭാഗത്തിന്റെയും ആരോപണം. ഇതിനെത്തുടർന്ന് ഇരുവിഭാഗവും ഭാരവാഹികളെ പരസ്പരം പുറത്താക്കി. ചെയർമാൻ സുനിൽ സി സൂര്യൻ, ജനറൽ സെക്രട്ടറി ചെമ്പഴന്തി അനിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായി സൊസൈറ്റി ചെയർമാൻ വിപി മുരളീധരൻ പത്രസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ വി പി മുരളീധരന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായും ഇപ്പോൾ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും ചെമ്പഴന്തി അനിൽ പത്രക്കുറിപ്പിൽ അറിയിച്ചു.

'യുഡിഎഫ് ബൂത്ത് ഏജന്റുമാരെ സിപിഎമ്മുകാര്‍ പുറത്താക്കി; വോട്ടര്‍പട്ടിക നശിപ്പിച്ചു'- വെളിപ്പെടുത്തല്‍
സൊസൈറ്റി സംസ്ഥാന ഘടകത്തെയും ജില്ലാ ഘടകത്തെയും സർക്കാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. സുനിൽ സി കുര്യൻ ചെയർമാൻ ആയിരുന്ന കോട്ടയം ജില്ലയിലെ ദുരിതാശ്വാസ നിവാരണ പ്രവർത്തനങ്ങളിൽ ചില പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മാർച്ച് 31 വരെയുള്ള ഒരു വർഷത്തെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുന്നതിന് സ്‌പെഷ്യൽ ഓഡിറ്ററെ നിയോഗിച്ചു. ഇവർക്കെതിരെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ സാമ്പത്തിക തിരിമറിക്ക് പരാതി നൽകിയെന്നും വിപി മുരളീധരൻ പറഞ്ഞു.

rupee-money-600

എന്നാൽ, മുൻ ചെയർമാൻ വി പി മുരളീധരൻ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്ന് ചെമ്പഴന്തി അനിൽ അറിയിച്ചു. കോട്ടയത്തെ സൊസൈറ്റിക്ക് സ്ഥലം വാങ്ങാൻ നൽകിയ 25 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ വൈസ് ചെയർമാനെ നീക്കം ചെയ്തിട്ടുണ്ട്. ഭൂരിപക്ഷമില്ലാത്ത മാനേജിംഗ് കമ്മിറ്റിക്ക് തീരുമാനമെടുക്കാനുള്ള അവകാശമില്ലെന്നും ചെമ്പഴന്തി അനിൽ അറിയിച്ചു.
Thiruvananthapuram
English summary
Irregularities in Red Cross people dismissed from duties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X