Get Updates
Get notified of breaking news, exclusive insights, and must-see stories!

പി പി മുകുന്ദനുമായി വട്ടിയൂര്‍ക്കാവില്‍ കൂടിക്കാഴ്ച്ച നടത്തി കെ മുരളീധരന്‍

തിരുവനന്തപുരം: കെ മുരളീധരൻ എം പി ബിജെപി സംഘടനാ മുൻ ജനറൽ സെക്രട്ടറി പി പി മുകുന്ദനുമായി കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ബന്ധുവിന്റെ വീട്ടിൽ ആയിരുന്നു സന്ദർശനം.

ചികിത്സയിൽ കഴിയുന്ന മുകുന്ദന്റെ ആരോഗ്യ വിവരങ്ങൾ അറിയാൻ ആണ് താൻ കാണാൻ എത്തിയതെന്ന് കെ മുരളീധരൻ പറഞ്ഞു. മനോരമ ന്യൂസിനോട് ആയിരുന്നു മുരളീധരന്റെ പ്രതികരണം. പറഞ്ഞു

.

news bjp

നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പി പി മുകുന്ദൻ ഇപ്പോൾ വട്ടിയൂർക്കാവിലെ ബന്ധു വീട്ടിൽ വിശ്രമത്തിൽ ആണ്. മുകുന്ദന്റെ ഫിസിയോ തെറാപ്പി നടക്കുന്നുണ്ട്. സൗഹൃദ സന്ദർശനം മാത്രമാണ് ഇതെന്ന് കെ മുരളീധരൻ പറഞ്ഞു.

രണ്ട് ദിവസമായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയാണ് മുരളീധരൻ. രാഷ്ട്രീയത്തിനപ്പുറമുള്ള ആത്മബന്ധം ആണ് മുരളീധരനുമായി തനിക്കുള്ളതെന്ന് പി പി മുകുന്ദൻ പ്രതികരിച്ചു.

Face Care: ഇത്തിരി ഉപ്പുണ്ടോ മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കാം...

കെ കരുണാകരനുമായും നല്ല സൗഹൃദമായിരുന്നെന്നും മുകുന്ദൻ പറഞ്ഞു. രണ്ടാഴ്ച്ചത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+