Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ കുടങ്ങിയത് ഇങ്ങനെ, ഫോണ്‍ വിളി...

തിരുവനന്തപുരം: കല്ലമ്പലം മുത്താനയില്‍ കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കല്ലമ്പലം മാവിന്‍മൂട് സ്വദേശി സുരേഷ് ബാബു (52), മുത്താന ചെമ്മരുതി കുമാര്‍ (35) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകിക്കരുത് എന്ന് കര്‍ശന നിര്‍ദേശം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചത്. എന്തെങ്കിലും സൂചന ലഭിക്കുമെന്ന കരുതിയ പോലീസിന് തുടക്കത്തില്‍ തന്നെ ചിലരുടെ സാന്നിധ്യം സംശയകരമായി തോന്നിയിരുന്നു. അതില്‍ രണ്ടുപേരെ തന്നെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

യുവതിക്കെതിരെ ആക്രമണം ഉണ്ടായ സമയം പ്രതികള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചു. കൂടാതെ പ്രതികള്‍ നാട്ടിലുള്ള ചിലരെ വിളിച്ച് സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും അന്വേഷണ വിവരം തേടുകയും ചെയ്തു എന്ന വിവരവും പോലീസിന് കിട്ടി. യുവതിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രൂപരേഖ പോലീസ് തയ്യാറാക്കിയിരുന്നു. ഇതും അറസ്റ്റിലായവരുമായി സാമ്യതയുണ്ട്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഇവര്‍ക്കൊപ്പം രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു എന്നാണ് വിവരം. അവരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് സൂചിപ്പിച്ചു.

p

കഴിഞ്ഞ ഞായറാഴ്ചയാണ് കല്ലമ്പലം മുത്താനയില്‍ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ വേളയിലാണ് സംഭവം. യുവതി പതിവായി ബന്ധുവീട്ടില്‍ അലയ്ക്കാനും കുളിക്കാനുമായി പോകാറുണ്ടെന്ന് പ്രതികള്‍ മനസിലാക്കിയിരുന്നു എന്നാണ് സൂചന. ബന്ധുവീട്ടില്‍ ആരുമില്ലായിരുന്നു. അലക്കി കൊണ്ടിരിക്കെയാണ് ഒരാള്‍ വന്ന് വീട്ടുകാരെ തിരക്കിയത്. ഇയാള്‍ തിരിച്ചുപോയ ശേഷം നാല് പേരെത്തി ആക്രമിക്കുകയായിരുന്നു.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

കൈകാലുകള്‍ കെട്ടിയിട്ട ശേഷമാണ് അതിക്രമം പ്രവര്‍ത്തിച്ചത്. ഒച്ചവയ്ക്കാതിരിക്കാന്‍ വായില്‍ ഷാള്‍ തിരുകി. പീഡനത്തിനിടയില്‍ യുവതിയുടെ തല ഭിത്തിയില്‍ ഇടിച്ചിട്ടുണ്ട്. തുടര്‍ന്നാണ് തല പൊട്ടിയതും ബോധം നഷ്ടമായതും. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായ വിവരം പുറംലോകം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളെയും കല്ലമ്പലം പോലീസിനെയും വിവരം അറിയിച്ചു. മണിക്കൂറുകളോളം യുവതി അബോധാവസ്ഥയില്‍ ആയിരുന്നു. യുവതിയെ ആക്രമിച്ചവര്‍ ബാത്ത് റൂമിലേക്ക് വലിച്ചുകൊണ്ടുപോയാണ് ക്രൂരത കാണിച്ചത്. 35 വയസ് തോന്നിക്കുന്ന വ്യക്തിയാണ് വന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+