നേമത്ത് സസ്‌പെന്‍സ് സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ്, സസ്‌പെന്‍സ് ക്യാമ്പയിന്‍, വരുന്നത് യൂത്തന്‍!!
തിരുവനന്തപുരം: നേമത്ത് ശക്തമായ പോരാട്ടം നടത്താന്‍ നിര്‍ദേശവുമായി കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയുടെ പേര് ഉയര്‍ന്നെങ്കിലും വരാന്‍ പോകുന്നത് യുവനേതാവാണെന്ന സൂചനയാണ് ലഭിക്കുന്നത്. വിഎം സുധീരനും വിഎസ് സുധീരനും അടക്കമുള്ള സീനിയര്‍ നേതാക്കള്‍ ഈ മണ്ഡലത്തിലേക്കില്ലെന്ന നിലപാടിലാണ്. ഇവിടെ ശക്തമായ സംഘടനാ സംവിധാനം അടക്കം സജ്ജമാക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍. 2006ന് ശേഷം മണ്ഡലത്തില്‍ ഏറ്റവും ദുര്‍ബലമാണ് കോണ്‍ഗ്രസ്. ബിജെപിയെ ശക്തമായി നേരിടണമെന വികാരമാണ് കോണ്‍ഗ്രസിനുള്ളത്. അതിന് യുവനേതാക്കള്‍ തന്നെ വരുമെന്നാണ് സൂചന.

അതേസമയം സുധീരനെയും ശിവകുമാറിനെയും പരിഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അന്തിമ തീരുമാനം ആയിട്ടില്ല. സീനിയര്‍ നേതാവിനെ തന്നെ കളത്തില്‍ ഇറക്കാനാണ് കെപിസിസിയിലെ വികാരം. എന്നാല്‍ എ ഗ്രൂപ്പിന് യുവാക്കളെ തന്നെ കളത്തിലിറക്കണമെന്നാണ് ആവശ്യം. അതിനിടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ കുറിച്ച് യൂത്ത് കോണ്‍ഗ്രസ് സസ്‌പെന്‍സ് ക്യാമ്പയിനും തുടങ്ങി. നേമം പിടിച്ചെടുക്കാന്‍ അവന്‍ വരുന്നു എന്നാണ് ക്യാമ്പയിന്‍. സോഷ്യല്‍ മീഡിയയിലാണ് ഈ പ്രചാരണം. യൂത്ത് കോണ്‍ഗ്രസ് ഈ സീറ്റ് വാങ്ങിയെടുക്കുമെന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്- രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ
ആരാണ് വരാന്‍ പോകുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന കാര്യത്തില്‍ സംഘടനയ്ക്കും വലിയ പിടിയില്ല. പക്ഷേ പിസി വിഷ്ണുനാഥിനെ പോലെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാനും സാധ്യതയുണ്ട്. നേരത്തെ എ ഗ്രൂപ്പ് പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭൂരിപക്ഷവും യുവാക്കളായിരുന്നു ഇടംപിടിച്ചത്. 40 സീറ്റുകളാണ് ഇത്തരത്തില്‍ എ ഗ്രൂപ്പ് മത്സരിക്കാനായി തയ്യാറാക്കിയത്. ഇതില്‍ നിന്നുള്ള ഒരു യുവാവ് നേമത്ത് മത്സരിക്കുമെന്ന് സൂചനയുണ്ട്. ബിജെപിക്കെതിരെ യൂത്തന്‍മാര്‍ ഏറ്റവും പോപ്പുലറായിട്ടുള്ള നേതാവിനെ തന്നെ ഇറക്കിയാല്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍. സീനിയര്‍ നേതാക്കള്‍ വരണമെന്നും ആവശ്യമുണ്ട്.
Recommended Video
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏഴ് തിരഞ്ഞെടുപ്പിലും യുഡിഎഫ് ദയനീയമായിട്ടാണ് നേമത്ത് തോറ്റത്. ബിജെപി വിജയിച്ച 2016ല്‍ 13860 വോട്ടാണ് യുഡിഎഫ് നേടിയത്. അതിദയനീനയമായിരുന്നു അവസ്ഥ. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ പോലും ജയിക്കാനായിട്ടില്ല. ശശി തരൂര്‍ ജയിച്ച് എംപിയായ തിരഞ്ഞെടുപ്പുകളില്‍ പോലും നേമത്ത് മാത്രം ബിജെപിക്ക് പിന്നിലാണ് കോണ്‍ഗ്രസ്. വിജയന്‍ തോമസ് അടക്കം അരഡസന്‍ നേതാക്കള്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്ന മണ്ഡലമാണ് നേമം. മൂന്ന് വര്‍,ത്തിലേറെയായി വിജയന്‍ തോമസ് മണ്ഡലത്തിലുണ്ട്. മുന്‍നിര തന്നെ വേണമെന്ന വാശിയിലാണ് കെപിസിസി. സുധീരനും ശിവകുമാറും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതാണ് പ്രശ്‌നം.












Click it and Unblock the Notifications