തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേമത്തും വട്ടിയൂര്‍ക്കാവിലും വമ്പന്‍ സര്‍പ്രൈസിനൊരുങ്ങി കോണ്‍ഗ്രസ്; എംപിമാര്‍ വരെ എത്തിയേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള കഠിനശ്രമത്തിലാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള സ്ക്രീനിങ് കമ്മറ്റി യോഗം ഇന്ന് ദില്ലിയില്‍ ചേരും. ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ നേതൃത്വത്തില്‍ നടക്കുന്ന സ്ക്രീനിങ് കമ്മറ്റി യോഗത്തില്‍ ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരും പങ്കെടുക്കുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനും കെസി ജോസഫും മത്സരിക്കണമോയെന്ന കാര്യത്തിലും ഇന്ന് തന്നെ തീരുമാനം ഉണ്ടാവും. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദില്ലിയില്‍ അന്തിമ രൂപമാകുമ്പോള്‍ ഇങ്ങ് തലസ്ഥാനത്ത് വട്ടിയൂര്‍ക്കാവിലും നേമത്തും വലിയ സര്‍പ്രൈസ് കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കുക

വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കുക

വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കുക, നേമത്ത് ശക്തമായ പ്രകടനം നടത്തുക എന്നുള്ളതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതുവരെ പരിഗണനയിലുണ്ടായിരുന്ന പല പേരുകളുടേയും സാധ്യത മങ്ങിയതോടെ രണ്ട് മണ്ഡലങ്ങളലേക്കും പ്രധാന നേതാക്കള്‍ തങ്ങളുടെ മണ്ഡലം വിട്ട് മത്സരത്തിന് ഇങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പ്രാദേശിക വികാരം

പ്രാദേശിക വികാരം


സാധ്യത പട്ടികയില്‍ ഉള്‍പ്പട്ടവെര്‍ക്കെതിരായി ഉയര്‍ന്ന പ്രാദേശിക വികാരം നേതൃത്വം പരിഗണിച്ചു എന്നുള്ളത് വലിയ കാര്യമായാണ് പ്രവര്‍ത്തകര്‍ കാണുന്നത്.
പ്രാധന നേതാക്കള്‍ മത്സരത്തിന് ഇല്ലെന്ന് അറിയച്ചോതോടെ നേമത്തും വട്ടിയൂര്‍ക്കാവിലും അത്ര ശക്തമല്ലാത്ത പേരുകളായിരുന്നു ഉയര്‍ന്നു കേട്ടത്. എന്നാല്‍ ഇതിനെതിരെ പ്രാദേശിക നേതൃത്വം ശക്തമായി രംഗത്ത് വരികയായിരുന്നു.

വേണു രാജാമണി വേണ്ട

വേണു രാജാമണി വേണ്ട


മുന്‍ അംബാസിഡറായിരുന്ന വേണു രാജാമണിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് തുടക്കത്തില്‍ ആലോചിച്ചിരുന്നത്. ഇതേ തുടര്‍ന്ന് വേണു രാജാമണി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും പാര്‍ട്ടി പരിപാടികളില്‍ സ്ഥിരം സാന്നിധ്യമാവുകയും ചെയ്തിരുന്നു. ശശി തരൂര്‍ തിരുവനന്തപുരത്ത് നേടിയ വിജയം കണക്കിലെടുത്തായിരുന്നു വേണു രാജാമണിയെ വട്ടിയൂര്‍ക്കാവിലേക്ക് പാര്‍ട്ടി പരിഗണിച്ചത്.

ഉറച്ച മണ്ഡലം

ഉറച്ച മണ്ഡലം

എന്നാല്‍ പ്രാദേശിക വികാരം എതിരായതോടെ ഇത്തവണ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ഇല്ലെന്ന് വേണു രാജാമണി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. 2010 ലെ മണ്ഡല പുനഃനിര്‍ണ്ണയത്തോടെ കോണ്‍ഗ്രസ് തങ്ങളുടെ അടിയുറച്ച മണ്ഡലമായിട്ടാണ് വട്ടിയൂര്‍ക്കാവിനെ കാണുന്നത്. നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമാണ് മണ്ഡലത്തിലുള്ളത്.

വികെ പ്രശാന്ത്

വികെ പ്രശാന്ത്

ശക്തമായ ത്രികോണ മത്സരം നടന്നെങ്കിലും 2011 ലും 2016 ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിലെ കെ മുരളീധരന് മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടാന്‍ സാധിച്ചു. എന്നാല്‍ 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ വികെ പ്രശാന്തിനെ ഇറക്കി മണ്ഡലം സിപിഎം തിരിച്ചു പിടിച്ചതോടെ രാഷ്ട്രീയ ചിത്രം ആകെ മാറി. മണ്ഡലത്തില്‍ മികച്ച പ്രതിച്ഛായയുള്ള വികെ പ്രശാന്തിനെ തന്നെ രംഗത്ത് ഇറക്കാനാണ് സിപിഎം ഇത്തവണയും തീരുമാനിച്ചിരിക്കുന്നത്. മറ്റ് പേരുകളൊന്നും സിപിഎമ്മില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടില്ല.

സുരേഷ് ഗോപി വന്നാല്‍

സുരേഷ് ഗോപി വന്നാല്‍

ബിജെപിയില്‍ നിന്നും തുടക്കം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ അധ്യക്ഷനായ വിവി രാജേഷിന്‍റെ പേരാണ്. എന്നാല്‍ സുരേഷ് ഗോപി മത്സരിക്കാന്‍ തയ്യാറായാല്‍ വിവി രാജേഷിനെ ജില്ലയിലെ തന്നെ മറ്റൊരു മണ്ഡലത്തിലേക്ക് പരിഗണിച്ചേക്കും. ഈ സാഹചര്യത്തില്‍ ഇവരോടൊപ്പം പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികള്‍ തന്നെ വേണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

ജ്യോതി വിജയകുമാറും സുദര്‍ശനും

ജ്യോതി വിജയകുമാറും സുദര്‍ശനും

വേണു രാജാമാണി അല്ലെങ്കില്‍ കോണ്‍ഗ്രസ് പരിഗണിച്ചിരുന്ന രണ്ട് പേരുകള്‍ ജ്യോതി വിജയകുമാറിന്‍റേയും ഡി സുദര്‍ശന്‍റേതുമായിരുന്നു. തിരുവനന്തപുരത്ത് വിവിധ മേഖലകളിലുള്ള പരിചയവും പൊതുസ്വീകാര്യതയും പരിഗണിച്ച് ജ്യോതിക്ക് സീറ്റ് നല്‍കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നത്. കെ മുരളീധരനാണ് ഡി സുദര്‍ശന്‍റെ പേര് നിര്‍ദേശിച്ചത്.

എംപിമാരും വരാം

എംപിമാരും വരാം

എന്നാല്‍ അവസാന നിമിഷം പാര്‍ട്ടി വലിയ സസ്പെന്‍സ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. എംപിമാരില്‍ തന്നെ ചിലര്‍ മത്സരിക്കാന്‍ രംഗത്ത് എത്തിയേക്കാമെന്ന പ്രതീക്ഷ വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉള്ളിലുണ്ട്. നേമത്തും കോണ്‍ഗ്രസിനുള്ളില്‍ ഇതേ സസ്പെന്‍സ് നിലനില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടി മുതല്‍ വിഎം സുധീരന്‍റെ വരെ പേര് ഉയര്‍ന്ന് കേട്ട മണ്ഡലമാണ് നേമം.

വിജയന്‍ തോമസും

വിജയന്‍ തോമസും


ശക്തമായ സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ലെന്ന വികാരമാണ് പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്. വിജയന്‍ തോമസ് അടക്കമുള്ള നേതാക്കള്‍ സീറ്റ് പ്രതീക്ഷിച്ചെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് പാര്‍ട്ടി നേതൃത്വം ഇദ്ദേഹത്തെ അനുനയിപ്പിക്കുകയും ചെയ്തു. വിജയസാധ്യത വളരെ കുറഞ്ഞതാണ് പ്രമുഖ നേതാക്കള്‍ ഇങ്ങോട്ട് മത്സരിക്കാന്‍ മടിക്കുന്നതിന്‍റെ പ്രധാന കാരണം.

ഇരിക്കൂറില്‍ ആര്

ഇരിക്കൂറില്‍ ആര്

അതേസമയം, കണ്ണൂരിലെ ഉറച്ച സീറ്റുകളില്‍ ഒന്നായ ഇരിക്കുറിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും കോണ്‍ഗ്രസിന് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ കെസി ജോസഫിന് പകരക്കാനായി സോണി സെബാസ്റ്റ്യന്റെയും സജീവ് ജോസഫിന്റെയും പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിച്ചാല്‍ സതീശന്‍ പാച്ചേനിയെ ഇരിക്കുറിലേക്ക് മാറ്റാനുള്ള ചര്‍ച്ചകളും നടന്ന് വരുന്നുണ്ട്.

ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ശബരിമല വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തൽ | Oommen Chandy Exclusive Interview | Oneindia Malayalam

Thiruvananthapuram
English summary
kerala assembly election 2021; Congress to contest senior leaders in nemom and vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X