Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടെന്ന് അധികൃതര്‍, വോട്ട് ചെയ്യാന്‍ കഴിയാതെ സ്ഥാനാര്‍ത്ഥി!!

തിരുവനന്തപുരം: തിരഞ്ഞെടുപ്പാകുമ്പോള്‍ ചിലര്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റിയെന്ന് ഒന്നും വരില്ല. പക്ഷേ സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്നാലോ? അങ്ങനെയൊരു അവസ്ഥയാണ് തിരുവനന്തപുരത്തെ മഞ്ചവിളാകം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് നടന്നത്. പക്ഷേ ഈ സ്ഥാനാര്‍ത്ഥിക്ക് മാത്രം വോട്ട് ചെയ്യാന്‍ സാധിച്ചില്ല. പെരിങ്കടവിള ബ്ലോക്കിലാണ് മഞ്ചവിളാകം ഡിവിഷനുള്ളത്.

1

ഇവിടെ സ്ഥാനാര്‍ത്ഥിയായി അഡ്വ മഞ്ചവിളാകം ജയകുമാറിന് വോട്ട് ചെയ്യാനാവാത്ത അവസ്ഥ ഉണ്ടായിരിക്കുന്നത്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് പോസ്റ്റല്‍ വോട്ടാണ് ഉള്ളതെന്ന് പറഞ്ഞ് വോട്ട് ചെയ്യുന്നതില്‍ നിന്ന് ജയകുമാറിനെ തടയുകയായിരുന്നു. എന്നാല്‍ താന്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷ പോലും നല്‍കിയിട്ടില്ലെന്ന് ജയകുമാര്‍ ഉറപ്പിച്ച് പറയുന്നു. ദുരൂഹത ഉണര്‍ത്തുന്ന നീക്കം കൂടിയാണിത്. വാര്‍ഡിലെ പത്തോളം പേര്‍ക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായതായും ജയകുമാര്‍ പറയുന്നു.

ഞാന്‍ വോട്ട് ചെയ്യുന്നതിനായി പോളിംഗ് സ്‌റ്റേഷനില്‍ ചെന്നിരുന്നു. എന്നോട് അവര്‍ പറഞ്ഞു, നിങ്ങള്‍ ഇവിടെ വോട്ട് ചെയ്യാനാവില്ലെന്ന്, പോസ്റ്റല്‍ വോട്ടാണ് നിങ്ങള്‍ക്ക് ഉള്ളതെന്നും അവര്‍ എന്നോട് പറഞ്ഞെന്ന് ജയകുമാര്‍ പറയുന്നു. ചുവന്ന മഷി കൊണ്ട് ഇവിടെ മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും വോട്ട് ചെയ്യാനാവില്ലെന്നും അവര്‍ ഉറപ്പിച്ച് പറഞ്ഞു. ഞാന്‍ അഡ്വക്കേറ്റാണെന്ന് അവരോട് പറഞ്ഞിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു, ഇക്കാര്യമൊന്നും അവര്‍ക്കറിയില്ലെന്ന്. കളക്ടറേറ്റില്‍ നിന്ന് കിട്ടിയ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇങ്ങനെ മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Recommended Video

cmsvideo
    തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം മഞ്ചാവിളാകാം ഡിവിഷനിൽ വോട്ട് ചെയ്യാൻ കഴിയാതെ ഒരു സ്ഥാനാർഥി

    അവര്‍ പറഞ്ഞത് കേട്ട് ഞാന്‍ ആ പട്ടിക നോക്കിയിരുന്നു. എന്റേത് മാത്രമല്ല തൊട്ടടുത്ത് നില്‍ക്കുന്ന പലര്‍ക്കും പോസ്റ്റല്‍ വോട്ടാണ് ഉള്ളത്. പലരുടെയും പേരുകള്‍ റെഡ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. മറ്റൊരു യുഡിഎഫ് സ്ഥാനാര്‍ത്ഥി ശിവകുമാറിനും ഇതേ കാരണത്താല്‍ വോട്ട് ചെയ്യാന്‍ പറ്റിയിരുന്നില്ല. ഇത്തരം പ്രതിസന്ധികള്‍ എന്തുകൊണ്ട് നേരത്തെ പരിഹരിച്ചില്ലെന്ന് കൂടി അധികൃതര്‍ ഉത്തരം പറയേണ്ടി വരും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+