Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെവിവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി, കണ്ണിന്റെ കാഴ്ച നഷ്ടമായി; മെഡിക്കല്‍ കോളെജിനെതിരെ പരാതി

പോത്തന്‍കോട്: ചെവിവേദനയെ തുടര്‍ന്ന് ഇഎന്‍ടി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കന് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. വെമ്പായം കൊഞ്ചിറ തീര്‍ഥത്തില്‍ രാജേന്ദ്രന്റെ ( 53 ) വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു എന്നാണ് പരാതി. ചികിത്സയ്ക്കിടെ ഹൗസ് സര്‍ജന്‍സിക്ക് പഠിക്കുന്ന വനിതാ ഡോക്ടര്‍മാര്‍ വയറില്‍ മുട്ടുകയറ്റി അമര്‍ത്തിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഗുരുതരമായ സംഭവം. വിവരം സൂപ്രണ്ടിനെ അറിയിച്ചിട്ടും നടപടിയില്ല എന്നും രാജേന്ദ്രന്റെ കുടുംബം ആരോപിക്കുന്നു. മേയ് 10 ന് ആണ് കഠിനമായ ചെവിവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഇ എന്‍ ടി വിഭാഗത്തില്‍ രാജേന്ദ്രന്‍ ചികിത്സ തേടി എത്തിയത്.

EQFEW

അന്ന് തിരി കയറ്റി ചികിത്സയ്ക്ക് ശേഷം മടങ്ങി. എന്നാല്‍ വേദന കുറയാത്തതിനാല്‍ 31ന് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. ചെവിയില്‍ ഇയര്‍ പാക്ക് ഇടണമെന്ന് നിര്‍ദേശിച്ചെങ്കിലും കൂട്ടിരിപ്പുകാര്‍ ആരും ഇല്ലാത്തതിനാല്‍ അന്ന് മടക്കി അയച്ചു. ജൂണ്‍ 6 ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഇയര്‍പാക്ക് വെച്ച് മടക്കിവിട്ടു.

എന്നാല്‍ ഇത് എപ്പോള്‍ മാറ്റണം എന്നു നിര്‍ദേശം നല്‍കിയിരുന്നില്ല എന്നാണ് രാജേന്ദ്രന്‍ പറയുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ രാജേന്ദ്രന് കടുത്ത പല്ലുവേദനയും ഒരു കണ്ണിന് വേദനയും ഉണ്ടായി. വട്ടപ്പാറയില്‍ സ്വകാര്യ ഡെന്റല്‍ ആശുപത്രിയിലെത്തി ഒരു പല്ലും നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ വേദന മാറിയില്ല.

കൂടാതെ ശരീരത്തിന്റെ വലത് വശത്തും വേദന കൂടുകയും തുടര്‍ന്ന് വലതു കണ്ണിന്റെ കാഴ്ച നഷ്ടമാവുകയും ചെയ്തു. ഇതോടെ 30 ന് ജനറല്‍ ആശുപത്രിയിലെ കണ്ണ് വിഭാഗത്തില്‍ രാജേന്ദ്രന്‍ ചികിത്സ തേടി. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി വീണ്ടും മെഡിക്കല്‍ കോളജിലെ ഇ എന്‍ ടി വിഭാഗത്തിലേക്ക് നിര്‍ദേശിക്കുകയായിരുന്നു.

ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്‍; ഏറ്റെടുത്ത് ആരാധകര്‍

മെഡിക്കല്‍ കോളജില്‍ ന്യൂറോ വിഭാഗം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നടത്തിയ എംആര്‍ഐ സ്‌കാനിങ്ങില്‍ ആണ് ചെവിക്ക് ഉള്ളിലിട്ട ഇയര്‍പാക്കും കണ്ണിലെ ഞരമ്പുകളും തമ്മില്‍ ഞെരുങ്ങിയ നിലയിലാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ജൂലൈ 7 ന് നടത്തിയ ശസ്ത്രക്രിയയിലൂടെ ഇയര്‍പാക്ക് പുറത്തെടുത്തു. എന്നാല്‍ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും ഒഴുകിയ രക്തം പോലും തുടച്ചു മാറ്റാതെ മണിക്കൂറുകള്‍ അവിടെ കിടത്തിയതായും പരാതിയുണ്ട്.

പിന്നീട് ഭയന്ന് വീട്ടിലേക്ക് പോയെന്നും രാജേന്ദ്രന്‍ പരാതിയില്‍ പറയുന്നു. വാര്‍ഡില്‍ നിന്നു കാണാനില്ലെന്ന ആശുപത്രി അധികൃതരുടെ പരാതി പ്രകാരം ബന്ധപ്പെട്ട മെഡിക്കല്‍ കോളജ് പൊലീസിനോടും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട് എന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+