Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്യുന്നത് മേയർ തന്നെയല്ലേ?സംശയം മാറ്റാൻ സെൽഫി അയച്ച് ആര്യ രാജേന്ദ്രൻ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മേയർ ആര്യ രാജേന്ദ്രൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. വാട്സ്ആപ്പിൽ പരാതി പറഞ്ഞ ഒരാൾക്ക് താൻ നൽകിയ മറുപടിയുടെ സ്ക്രീൻഷോട്ടാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്.

മെസേജ് അയച്ച വ്യക്തി ആര്യയോട് പരാതി പറയുകയും ഉടൻ തന്നെ മേയർ ആര്യ അതിന് മറുപടിയും നൽകുന്നുണ്ട്. എന്നാൽ പരാതി നൽകി ആൾക്കൊരു സംശയം സംസാരിക്കുന്നത് മേയർ തന്നെയല്ലേ എന്ന്. അത് മെസേജിലൂടെ ചോദിക്കുകയും ചെയ്തു. ഇത് മേയർ തന്നെയാണോ സംസാരിക്കുന്നതെന്ന് അദ്ദേഹം വീണ്ടും എടുത്തുചോദിച്ചു. മേയറുടെ സ്റ്റാഫാവാം ചാറ്റ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.ഉടൻ തന്നെ മേയർ പരാതി പറഞ്ഞ ആളുടെ സംശയം മാറ്റിക്കൊടുത്തു.

1


മേയർ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞെങ്കിലും പരാതിക്കാരന് വിശ്വാസം വരാതായപ്പോൾ കാര്യം വ്യക്തമാക്കാൻ ആര്യ തന്റെ ഒരു സെൽഫി പരാതി പറഞ്ഞ ആൾക്ക് അയച്ചുകൊടുത്തു . ഇതോടെ പരാതിക്കാരന്റെ സംശയവും തീർന്നു. മേയറെ അഭിവാദ്യം ചെയ്തുകൊണ്ടാണ് വാട്സ്ആപ്പ് ചാറ്റ് അവസാനിക്കുന്നത്. അത് കൊള്ളാം ജനങ്ങളിലേക്ക് ഇറങ്ങുക എന്ന് പറഞ്ഞാല്‍ ഇതാണ്...താങ്ക്യു ഡിയര്‍ കോമ്രേഡ് എന്നാണു പരാതിക്കാരന്‍ മെസേജ് അയച്ചത്. തുടർന്നാണ് ആര്യ രാജേന്ദ്രൻ സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നത്.

2

സുഹൃത്തേ സംശയിക്കേണ്ട മേയർ തന്നെയാണ് .നിങ്ങളുടെ പരാതികൾ കൃത്യമായി പരിശോധിക്കുന്നുണ്ട് ......
ഇന്ന് വൈകുന്നേരം വാട്സ് ആപ്പിലും ഫേസ് ബുക്കിലും പരാതി പരിശോധിക്കുന്ന സമയത്താണ് .മേലാം കോട് വാർഡിൽ നിന്ന് വാട്ട്സ് ആപ്പിൽ പരാതി നൽകിയയാളിന് ഇങ്ങിപ്പുറം മറുപടി നൽകുന്നത് മേയർ ആണോ എന്ന് സംശയം.

3

അവസാനം സെൽഫി അയച്ച് കൊടുത്തപ്പോഴാണ് വിശ്വാസമായത്. സംശയിക്കേണ്ട പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ട്. ഉടൻ പരിഹരിക്കാൻ കഴിയുന്നതിൽ അപ്പപ്പോൾ ഇടപെടുന്നുണ്ട്. ഫയലാക്കി നടപടിക്രമങ്ങൾ പാലിച്ച് പരിഹരിക്കേണ്ടവയിൽ ആ രീതിയിലും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഇടപെടുന്നുണ്ട് ..... നിങ്ങൾ ഒപ്പമുണ്ടായിരുന്നാൽ മതി നമുക്ക് ഒരുമിച്ചു മുന്നേറാം ....#നഗരസഭ_ജനങ്ങളിലേക്ക്

ദൈവം നിങ്ങളെ സൃഷ്ടിച്ചത് എത്ര മനോഹരമായാണ്..ആരാധകര്‍ അലിഞ്ഞുപോയ അപര്‍ണ മള്‍ബറിയുടെ ചിത്രങ്ങള്‍ കാണാം.

Recommended Video

cmsvideo
    മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവിന്റെയും വിവാഹനിശ്ചയം, ദൃശ്യങ്ങൾ
    4


    എന്റെ പരാതിയും മേയറുടെ ശ്രെദ്ധയിൽ വാട്സ്ആപ്പ് വഴി അറിയിച്ചു. വായിക്കുമോ എന്നു പോലും സംശയിച്ചു.. പക്ഷേ നടന്നത് അതുക്കും മേലെ🔥.. എന്റെ പരാതി വായിക്കുക മാത്രമല്ല ഓഫീസിൽ വിളിച്ചു വരുത്തി നടപടി കൈകൊള്ളുകയും ചെയ്തു..
    താങ്കൾ അടിപൊളിയാണ്.താങ്കൾ പ്രവർത്തിക്കുന്നത് പോലെ എല്ലാവരും പ്രവർത്തിച്ചാൽ നമ്മുടെ നാടൊക്കെ എന്നെ പൂർണമായും നല്ല നിലയിലായേനെ.ലാൽസലാം സലാം സഖാവേ എന്നിങ്ങനെ പോകുന്നു ആര്യയുടെ പേസ്റ്റിന് താഴെ വരുന്ന കമന്റുകൾ, വാട്സ്ആപ്പ് നമ്പർ ഷെയർ ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ച ആൾക്ക് മേയർ ആര്യ രാജേന്ദ്രൻ തന്റെ വാട്സ്ആപ്പ് നസൽകുകയും ചെയ്തിട്ടുണ്ട്.
    മേയർ നടിപടിയെ അഭിന്നദിച്ചുകൊണ്ടാണ് കമന്റുകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+