തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം സ്ത്രീയെ തട്ടികൊണ്ടുപോയി; ആഭരണങ്ങള്‍ കവര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: നേമം മണലിവിളയിൽ കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്നതായി പരാതി. ഇടക്കോട് സ്വദേശി പത്മകുമാരിയെയാണ് കാറിൽ കയറ്റിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്ന് വഴിയിൽ ഉപേക്ഷിച്ചത്. വൈകിട്ടോടെയാണ് സംഭവം.
വെളുത്ത സൈലോ കാറിലെത്തിയ നാലംഗം സംഘം ഇവരെ കാറിൽക്കയറ്റി കൊണ്ട് പോകുകയായിരുന്നു. കാട്ടാക്കട പൂവച്ചൽ ഭാഗത്ത് ഉപേക്ഷിച്ചു എന്നാണ് പരാതി. പത്മകുമാരിയെ തട്ടിക്കൊണ്ട് പോകുന്നത് കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് കാറിനെ പൊലീസ് പിന്തുടര്‍ന്നു. സിസിടിവികളിൽ കാറിന്‍റെ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ പത്മകുമാരിയെ പൊലീസ് വഴിയിൽ കണ്ടെത്തുകയായിരുന്നു.ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ദേഹത്ത് മയക്കുമരുന്ന് കുത്തിവെച്ചതായി ഇവർ പൊലീസിനോട് പറഞ്ഞു. കാറിനെ പിന്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി രജിഷ വിജയന്‍, സുന്ദരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications