തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ്: യുഡിഎഫ് കേരളത്തില്‍ 80 സീറ്റുകള്‍ നേടും, ബിജെപി വട്ടപൂജ്യമാകുമെന്ന് കെ മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് ഇത്തവണ മികച്ച വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കെ മുരളീധരന്‍. അതേസമയം നേമത്തെ സംഘര്‍ഷത്തോടെ ബിജെപിയുടെ തോല്‍വി നേമത്ത് ഉറപ്പായെന്നും മുരളീധരന്‍ പറഞ്ഞു. കേരള നിയമസഭയില്‍ ഇത്തവണ ബിജെപി വട്ടപൂജ്യമാകും. താന്‍ പണം വിതരാണം ചെയ്യാന്‍ എത്തിയെന്ന ആരോപണമൊക്കെ വളരെ തരംതാണതാണ്. മുഖ്യമന്ത്രിയുടെ ശരണം വിളിയിലൊന്നും കാര്യമില്ല. വിളിക്കേണ്ട സമയത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ശരണം വിളിച്ചില്ല. ഇപ്പോഴാണ് അവര്‍ അയ്യപ്പനെ ഓര്‍ക്കുന്നത്. ഇതിനൊക്കെ അവര്‍ അനുഭവിച്ചേ മതിയാകൂവെന്നും മുരളീധരന്‍ പറഞ്ഞു.

Recommended Video

cmsvideo
എന്നാൽ പിണറായി 140 സീറ്റുമങ്ങോട്ട് എടുത്തോ | Oneindia Malayalam

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

1

അതേസമയം നേമത്ത് മാര്‍ക്‌സിസ്റ്റ്-ബിജെപി സഖ്യമുണ്ടെന്നും കെ മുരളീധരന്‍ ആവര്‍ത്തിച്ചു. സിപിഎമ്മും ബിജെപിയും തമ്മില്‍ ഇത് നേരത്തെ തന്നെയുണ്ട്. തനിക്കെതിരെ പണം കൊടുത്ത് വോട്ട് വാങ്ങുന്നുവെന്ന് ആരോപണം ഉന്നയിച്ച കുമ്മനം രാജശേഖരന്‍ മാപ്പു പറയണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ യുഡിഎഫിന്റെ ദിനങ്ങളാണ് വരാന്‍ പോകുന്നത്. ചുരുങ്ങിയത് 80 സീറ്റുകളെങ്കിലും യുഡിഎഫ് ഇത്തവണ പിടിക്കും. അധികാരത്തില്‍ വരുമെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി എത്ര ശരണം വിളിച്ചാലും അയ്യപ്പന്‍ പൊറുക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

അയ്യപ്പനും നാട്ടിലെ എല്ലാ ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എല്ലാ വിശ്വാസികളുടെയും ആരാധനാമൂര്‍ത്തികള്‍ സര്‍ക്കാരിനൊപ്പം ഉണ്ടെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ മികച്ച രീതിയില്‍ പോളിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. 21 ശതമാനത്തിലധികം മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ബാലുശ്ശേരിയില്‍ ധര്‍മജനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ബൂത്തില്‍ കയറരുതെന്ന് ഒരു കൂട്ടം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Thiruvananthapuram
English summary
nemom assembly election 2021: udf will get 80 seats says k muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X