ഗണേഷ് കുമാര്‍ കൈചൂണ്ടി... നിയമസഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും ചെന്നിത്തലയും, ഭീഷണി വേണ്ട!!
തിരുവനന്തപുരം: അവിശ്വാസ പ്രമേയം സംബന്ധിച്ച ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ നിയമസഭില്‍ ഏറ്റുമുട്ടി. കെബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിലായിരുന്നു വാദ പ്രതിവാദങ്ങള്‍. ജാതി പറഞ്ഞ് വോട്ട് പിടിച്ച് വന്നതല്ലേ എന്ന ഗണേഷിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് രൂക്ഷ പ്രതികരണമാണ് ഉണ്ടായത്. ഗണേഷ് കൈചൂണ്ടി ആക്രോശിച്ചെന്നായിരുന്നു ചെന്നിത്തല പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയും ചെന്നിത്തലയും പോര്‍വിളി തുടങ്ങി.

അഭിപ്രായം പറയാന്‍ അവസരം നല്‍കണം. ഭീഷണിയെന്നും വേണ്ടെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി മറുപടിയുമായി വന്നു. എന്ത് കേട്ടാലും ഭീഷണിയെന്നാണ് ചെന്നിത്തല പറയുന്നത്. എംഎല്‍എ അനില്‍ അക്കര അടുത്തേക്ക് വരാന്‍ ശ്രമിച്ചെന്ന് പിണറായി പറഞ്ഞു. കുറച്ച് പേര് ആക്രമോശിക്കാനും തുടങ്ങി. ഇതൊന്നുമല്ലസഭയില് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഗണേഷിന്റെ പ്രസംഗം ആരും തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
Recommended Video
പ്രസംഗത്തിന് ശേഷം പിന്നീട് സീറ്റില്‍ ഇരുന്ന് വെല്ലുവിളിച്ചാല്‍ സ്വാഭാവികമായും പ്രതികരണമുണ്ടാവില്ലേയെന്നും ചെന്നിത്തല ചോദിച്ചു. അതേസമയം മര്യാദയില്ലാത്ത പെരുമാറ്റം ഏത് അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായാലും തെറ്റാണെന്ന് സ്പീക്കര്‍ പറഞ്ഞു. സംഭവം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വലിയ ഏറ്റുമുട്ടലാണ് സഭയില്‍ നടന്നത്. ലൈഫ് മിഷനില്‍ നടന്നത് കൊള്ളയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എസി മൊയ്തീന്റെ കൈകള്‍ ശുദ്ധമല്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രി കെടി ജലീല്‍ മതത്തെ ദുരുപയോഗം ചെയ്തുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം എം സ്വരാജ് ചുട്ടമറുപടിയും പ്രതിപക്ഷത്തിന് നല്കി. കേരളത്തില്‍ ഇടത് വിരുദ്ധ സഖ്യം പ്രവര്‍ത്തിക്കുന്നു എന്ന് സ്വരാജ് ആരോപിച്ചു. ബിജെപിയും യുഡിഎഫും ഒരുമിച്ച് നില്‍ക്കുകയാണ്. പ്രതിപക്ഷം മാത്രമല്ല ജനവിരുദ്ധര്‍, അവര്‍ പടച്ച് വിടുന്ന അസത്യ പ്രചാരണത്തെ അച്ചടിച്ച് വിശുദ്ധ സത്യമാക്കാന്‍ മാധ്യമങ്ങളും കൂടി ശ്രമിക്കുന്നുണ്ടെന്നും സ്വരാജ് പറഞ്ഞു. മുഖ്യമന്ത്രി കസേരയില്‍ കണ്ടവര്‍ കയറി ഇരുന്ന കാലമല്ല ഇപ്പോള്‍ കേരളത്തിലേതെന്ന് പ്രതിപക്ഷം ഓര്‍ക്കണമെന്നും സ്വരാജ് പറഞ്ഞു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications