സഹായം ചോദിച്ച് സന്ദര്‍ശകരുടെ ബഹളം; ആവശ്യങ്ങള്‍ ഒരുപാട്, പക്ഷേ, അനൂപ് 15 കോടി ചെലവഴിക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: തിരുവോണം ബംബര്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ തിരുവനന്തപുരം ശ്രിവരാഹം സ്വദേശി അനൂപ് 25 കോടിയുടെ ലോട്ടറി ഭാഗ്യക്കുറി ഡയറക്ടര്‍ എബ്രഹാം റെന്നിന് കൈമാറി. കുടുംബത്തോടൊപ്പമെചത്തിയാണ് ടിക്കറ്റ് കൈമാറിയത്. ഭാഗ്യക്കുറി അടിച്ചതിന് പിന്നാലെ തന്നെ തേടി ഒരുപാട് കോളുകള്‍ വരുന്നുണ്ടെന്ന് അനൂപ് പറഞ്ഞു. ലോട്ടറി അടിച്ച നിമിഷം മുതല്‍ അനൂപിന്റെയും ഭാര്യയുടെയും ഫോണുകളിലേക്ക് ഒരുപാട് കോളുകളും സന്ദേശങ്ങളുമാണ് എത്തുന്നത്.

സഹായം അഭ്യര്‍ത്ഥിച്ചാണ് കോളുകള്‍ എത്തുന്നത്. കല്യാണം നടത്താന്‍ സഹായിക്കണമെന്നും വീട് വയ്ക്കാന്‍ സഹായിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി മുപ്പതോളം പേര്‍ വീട്ടിലെത്തിയെന്നും അനൂപ് പറയുന്നു. ലോട്ടറി അടിച്ച ദിവസം മുതല്‍ ഉറങ്ങിയിട്ടില്ല. സന്തോഷം കൊണ്ടും സന്ദര്‍ശകരെ കൊണ്ടും ചാനലുകാര്‍ക്ക് അഭിമുഖം നല്‍കുന്നതിന്റെയും തിരക്കിലായിരുന്നു അനൂപ്.

ടിക്കറ്റെടുത്ത ലോട്ടറി ഏജന്‍സിയില്‍ എത്തിയപ്പോള്‍ തന്നെ ഒരുപാട് പേര്‍ സഹായം അഭ്യര്‍ത്ഥിച്ച് എത്തി. കുറേ ആളുകള്‍ ഫോണിലേക്ക് വിളിച്ച് വീട്ടിലേക്ക് വരാം സംസാരിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോള്‍ ടെന്‍ഷനുണ്ടെന്നും അനൂപ് പറയുന്നു. അതേസമയം, കനറ ബാങ്കിന്റെ മണക്കാട് ശാഖയില്‍ ടിക്കറ്റ് ഞായറാഴ്ച തന്നെ കൈമാറിയിരുന്നു. രണ്ട് ദിവസത്തിനകം അക്കൗണ്ടില്‍ പണം എത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലോട്ടറി ഓഫീസ് അറിയിച്ചിട്ടുണ്ട്.

സമ്മാനത്തുക എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അനൂപ് പറഞ്ഞു. കിട്ടുന്ന കാശുകൊണ്ട് അടിച്ചുപൊളിക്കാനൊന്നും തന്നെ കിട്ടില്ലെന്ന് അനൂപ് പറഞ്ഞു. ഒറു കാര്യവും പ്ലാന്‍ ചെയ്തിട്ടില്ല. വലുതായിട്ടൊന്നും അറിയില്ല, സ്ഥിര നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്. എല്ലാം അന്വേഷിച്ചും കണ്ടും തീരുമാനമെടുക്കും. വിദൂര യാത്രയൊന്നും മനസില്‍ ഇല്ലെന്ന് അനൂപ് പറഞ്ഞു.

കോടികള്‍ കിട്ടിയാലും എന്റെ ഓട്ടോ തൊഴില്‍ ചെയ്തു തന്നെ ജീവിക്കും. ഒരു ഹോട്ടല്‍ നടത്തണമെന്ന് ആഗ്രഹമുണ്ട്. റോഡ് സൈഡില്‍ ഒരു വീട് വയ്ക്കണം. കുറച്ച് പേരെ സഹായിക്കണം. സമ്മാനത്തുക സൂക്ഷിച്ച് ഉപയോഗിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ട നികുതി അടയ്ക്കുമെന്നും അനൂപ് പറഞ്ഞു.

അതേസമയം, അനൂപിന്റെയും മായയുടെയും ജീവിതത്തിലെ ഏറ്റവും നല്ല മാസമാണ് സെപ്റ്റബംര്‍. ഇരുവരും വിവാഹതിരായത് സെപ്റ്റബര്‍ 15ന് ആണ്. 25 കോടി ലോട്ടറി അടിച്ചതും മായയുടെ പിറന്നാള്‍ ദിനത്തില്‍. ലോട്ടറി അടിച്ചതോടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞില്ലെന്നും അനൂപ് പറയുന്നു.

അതേസമയം, മലേഷ്യയിലേക്ക് ജോലിക്ക് പോകാനിരിക്കെയാണ് അനൂപിന് ഭാഗ്യം തേടിവന്നത്. മലേഷ്യയിലേക്ക് ഇനി ജോലി പോകുന്നില്ലെന്നും വളരെ വിഷമത്തോടെയാണ് പോകാന്‍ തീരുമാനിച്ചത്. കാരണം, ഭാര്യ ആറ് മാസം ഗര്‍ഭിണിയാണ്. ഇപ്പോല്‍ ഡബിള്‍ സന്തോഷത്തിലാണ്. ഷെഫിന്റെ ജോലി കിട്ടിയപ്പോള്‍ പോകാന്‍ വേണ്ടി നില്‍ക്കുകയായിരുന്നെന്ന് അനൂപ് പറഞ്ഞു.

ലോട്ടറി അടിച്ച തുകകൊണ്ട് കുറച്ച് കടങ്ങള്‍ വീട്ടാനുണ്ട്. റോഡ് സൈഡില്‍ ഒരു വീട് വയ്ക്കണമെന്നുണ്ട്. ബന്ധുക്കളെയൊക്കെ കുറച്ച് സഹായിക്കണം. പാവപ്പെട്ടവരെ സഹായിക്കണമെന്നുണ്ട്. ചാടിക്കേറി ഒന്നും പറയുന്നില്ല, അക്കാര്യം ആലോചിച്ച് ചെയ്യും. ചേച്ചിടെ മോന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് തന്നെ ലോട്ടറി അടിക്കുമെന്ന്, അങ്ങനെ അടിച്ചാല്‍ ഒരു ബൈക്ക് വാങ്ങിച്ചുതരണമെന്ന് പറഞ്ഞിരുന്നെന്നും അനൂപ് പറഞ്ഞു.












Click it and Unblock the Notifications