ജെസിബി കടലില്‍ വീണു, 5.5 ലക്ഷം ചെലവിട്ടിട്ടും കാര്യമുണ്ടായില്ല; 'രക്ഷാപ്രവര്‍ത്തനം' ഉപേക്ഷിച്ചു
മാര്‍ച്ച് രണ്ടിനായിരുന്നു ജെസിബി കടലില്‍ വീണത്. അന്നുമുതല്‍ ജെസിബിയെ കടലില്‍ നിന്നെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഉടമ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പാറശാല പരുത്തിയൂരില്‍ പൊഴി മുറിക്കുന്നതിനിടയില്‍ കടലില്‍ വീണ മണ്ണുമാന്തി എടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. 25 അടി താഴ്ചയില്‍ വീണ് കിടക്കുന്ന മണ്ണുമാന്തി യന്ത്രം എടുക്കാന്‍ രണ്ടാഴ്ചയോളം നീണ്ട പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനോടകം 5.5 ലക്ഷം രൂപ മണ്ണുമാന്ത്രി യന്ത്രത്തിന്റെ ' രക്ഷാപ്രവര്‍ത്തനത്തിനായി' ചെലവിട്ടിരുന്നു.
മൂന്ന് മണ്ണുമാന്തിയുടെ സഹായത്തോടെ തീരത്തെ മണല്‍ മാറ്റി പുറത്തെത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ യന്ത്രം കിടക്കുന്ന ഭാഗത്തേക്ക് എത്തുമ്പോഴും നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും മണല്‍ നിറഞ്ഞത് ഇതിന് വെല്ലുവിളിയായി. ബുധനാഴ്ച 30 ടണ്‍ ശേഷിയുള്ള ക്രെയിന്‍ എത്തിച്ച് ഉയര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെ ഇരുമ്പ് കയര്‍ പൊട്ടിയതോടെ ആ നീക്കവും ഉപേക്ഷിച്ചു.
മാര്‍ച്ച് രണ്ടിനാണ് പരുത്തിയൂര്‍ പൊഴിക്കരയില്‍ അരുമാനൂര്‍ സ്വദേശി അനീഷിന്റെ മണ്ണുമാന്തി കടലില്‍ വീഴുന്നത്. നെയ്യാറില്‍ നിന്ന് കടലിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിനായി മണല്‍ മാറ്റി വഴി ഒരുക്കുകയായിരുന്നു യന്ത്രം. ഇതിനിടയില്‍ ശക്തമായ തിരയില്‍ പെട്ട് വെള്ളം കയറി മണ്ണുമാന്തിയുടെ എഞ്ചിന് ഓഫ് ആകുകയായിരുന്നു. ഇതിനിടെ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സമീപത്തെ മണല്‍ തിട്ട ഇടിഞ്ഞു.

ഇതോടെ മണ്ണുമാന്തി യന്ത്രം കടലിലേക്ക് പതിക്കുകയായിരുന്നു. പിറ്റേദിവസം മുതല്‍ ഉടമയുടെ നേതൃത്വത്തില്‍ മണ്ണുമാന്തി, ക്രെയിന്‍ എന്നിവ ഉപയോഗിച്ച് വാഹനം കരക്കെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ആദ്യ ദിവസങ്ങളില്‍ മണ്ണുമാന്തി യന്ത്രം പുറത്തെടുക്കാം എന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായതോടെ ഇത് അസ്ഥാനത്തായി. പിന്നീട് കടലില്‍ മണ്ണുമാന്തി കിടക്കുന്ന സ്ഥലം അടയാളപ്പെടുത്തി കമ്പി നാട്ടി.
Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?
ഇതിന് ശേഷം ഉടമ അടക്കമുള്ളവര്‍ ഇന്നലെ ഉച്ചയോടെ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. നെയ്യാറില്‍ നിന്ന് വെള്ളം ഒഴുക്കി വിടാന്‍ പഞ്ചായത്തിന്റെ അനുമതിയോടെ പൊഴിക്കരയിലെ റിസോര്ട്ടുകാര് ആണ് മണ്ണുമാന്തി എത്തിച്ചിരുന്നത്. 17 ലക്ഷത്തോളം രൂപ വില വരുന്ന മണ്ണുമാന്തി യന്ത്രമാണ് കടലില്‍ വീണത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications