Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയിൽ നടുറോഡിൽ റിട്ട. എസ്ഐയുടെ പരാക്രമണം, റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കാർ തകർത്തു

ശ്രീകാര്യം: മദ്യലഹരിയിൽ കാറിൽ അമിത വേഗതയിലെത്തിയ റിട്ടയേർഡ് എസ്ഐ റോഡിൽ പാർക്ക് ചെയ്‌തിരുന്ന മറ്റൊരു കാർ ഇടിച്ച് തകർത്തു. ജില്ലാ ക്രൈം ബ്യൂറോയിലെ റിട്ടയേർഡ് എസ്ഐ എ റഹീമാണ് മദ്യലഹരിയിൽ അപകടമുണ്ടാക്കിയത്. ഇന്നലെ രാത്രി 7.40 ന് ചെമ്പഴന്തി ജംഗ്‌ഷന്‌ സമീപത്തെ വളവിലായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് ചെമ്പഴന്തിയിലെ ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയ കുടുംബം വന്ന കാറാണ് തർത്തത്. അപകടത്തിൽ ഇവരുടെ കാറിന്റെ പിൻ വശം ഭാഗികമായി തകർന്നു.

പ്രളയത്തില്‍ പിണറായിയുടെ പച്ചക്കള്ളം? ദുരിതാശ്വാസത്തിന് പണം തേടിയിട്ടില്ലെന്ന് നാവിക സേന

തുടർന്ന് ഓടികൂടിയ നാട്ടുകാരെ എ. റഹീം കാറിലിരുന്ന് ചീത്തവിളിച്ചു. തർക്കം പരിഹരിക്കാൻ കാറിനടുത്തെത്തിയ നാട്ടുകാരിൽ ചിലരെ ഇയാൾ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. എസ്.ഐ ആണെന്ന തിരിച്ചറിയൽ കാർഡ് ഉയർത്തികാട്ടി പൊലീസിനെ വിളിക്കാൻ നാട്ടുകാരെ വെല്ലുവിളിച്ചു.

Rtd. SI

തുടർന്ന് നാട്ടുകാർ വിവിരമറിയിച്ചതനുസരിച്ച് കഴക്കൂട്ടം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇയാൾ റിട്ടയേർഡ് എസ്.ഐ ആണെന്ന് മനസിലായത്. പരിശോധനയിൽ എസ്.ഐയുടെ വാഹനത്തിൽ നിരവധി മദ്യക്കുപ്പികൾ കണ്ടെത്തി. കഴക്കൂട്ടം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+