കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തില്‍ പിണറായിയുടെ പച്ചക്കള്ളം? ദുരിതാശ്വാസത്തിന് പണം തേടിയിട്ടില്ലെന്ന് നാവിക സേന

Google Oneindia Malayalam News

കൊച്ചി: നൂറ്റാണ്ടിന്റെ പ്രളയത്തെ കേരളം നേരിട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ഏറെ വിമര്‍ശന വിധേയം ആയിരുന്നു. പ്രളയ കാലത്ത് നല്‍കിയ അരിക്ക് പോലും പണം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

യുഎഇയുടെ സഹായം കേന്ദ്രം തട്ടിത്തെറിപ്പിച്ചു.... പ്രളയ സഹായത്തില്‍ മോദി സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുഎഇയുടെ സഹായം കേന്ദ്രം തട്ടിത്തെറിപ്പിച്ചു.... പ്രളയ സഹായത്തില്‍ മോദി സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

അതിനിടെയായിരുന്നു പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നാവിക സേന പണം ആവശ്യപ്പെട്ടു എന്ന ആരോപണവും പിണറായി വിജയന്‍ ഉന്നയിച്ചത്. ഏതാണ്ട് 34 കോടി രൂപ നാവിക സേന ആവശ്യപ്പെട്ടു എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.

Kerala Floods

എന്നാല്‍ ഇത്തരം ഒരു ആരോപണം ശരിയല്ലെന്നാണ് നാവിക സേന വ്യക്തമാക്കുന്നത്. തങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവിക സേന വൈസ് അഡ്മിറല്‍ ജനറല്‍ അനില്‍ കുമാര്‍ ചൗള വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് നാവികസേനയുടെ വിശദീകരണം. ഇത് തങ്ങളുടെ പരിശീലനത്തിന്റെ ഭാഗമാണ് എന്നും വൈസ് അഡ്മിറല്‍ ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ഹള്‍ക്ക് വന്ന ചെലവ് എത്രയെന്ന് നേരത്തേ തന്നെ നാവിക സേന വ്യക്തമാക്കിയിരുന്നു.

നിയമസഭയില്‍ ആയിരുന്നു, നാവിക സേന പ്രതിഫലം ആവശ്യപ്പെട്ടു എന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചത്.

English summary
Navy didn't ask payment for rescue operations during Kerala Floods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X