5000 രൂപയ്ക്ക് റോഡ് പാര്‍ക്കിങ്; തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ വീണ്ടും വിവാദത്തില്‍
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ വീണ്ടു വിവാദത്തില്‍. തലസ്ഥാന ഗരത്തിലെ തിരക്കേറിയ എംജി റോഡില്‍ പാര്‍ക്കിങ് അനുവദിച്ച സംഭവമായത് വിവാദമായിരിക്കുന്നത്. തിരുവനനന്തപുരത്തെ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ് അനുവദിച്ചിരിക്കുകയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. മേയറുടെ ഈ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.
ഇതിനായി പ്രതിമാസ 5000 രൂപയാണ് ഈടാക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് ഇപ്പോള്‍ കോര്‍പ്പറേഷന്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം മേയര്‍ ചെയ്യുന്നതെല്ലാം വിവാദകമുന്ന സാഹരചര്യമാണ് ഉള്ളത്. ഈ സംഭവവും അതുപോലെ വലിയ വിവാദമായിരിക്കുകയാണ്.

നേരത്തെ ആര്യ, സദ്യ കളഞ്ഞ സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ നടപിയെടുത്തതും വിവാദായിരുന്നു. അതേസമയം മേയറെ തുടര്‍ച്ചയായി രൂക്ഷമമായി വിമര്‍ശിക്കുന്ന ബിജെപി, ഈ വിഷയത്തിലും രംഗത്തെത്തി. കരാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബിജെപി.
എംജി റോഡിലെ സ്ഥലം വിട്ടുകൊടുത്തത് കോര്‍പ്പറേഷന്‍ നിയമവിരുദ്ധമായ കാര്യങ്ങളാണെന്ന് ആരോപണമുണ്ട്. ആയുര്‍വേ കോളേജിന് എതിര്‍വശത്ത് ദേവസ്വം ബോര്‍ഡിന്റെ കെട്ടിടത്തില്‍ പുതിയൊരു ,സ്വകാര്യ ഹോട്ടല്‍ തുടങ്ങിയിട്ടുണ്ട്. ഇവരെയാണ് കോര്‍പ്പറേഷന്‍ സഹായിച്ചിരിക്കുന്നത്. ഇത് വഴിവിട്ട സഹായമെന്നാണ് വിലയിരുത്തല്‍.
മേയറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. ഇതിനായി ഉണ്ടാക്കിയ കരാറില്‍ ഹോട്ടല്‍ ഉടമയും കോര്‍പ്പറേഷന്‍ സെക്രട്ടറിയും ഒപ്പുവെച്ചു. നൂറു രൂപയുടെ പത്രത്തിലാണ് ഒപ്പുവെച്ചത്. ഇതേ സ്ഥലത്ത് നേരത്തെ പൊതുജനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമുണ്ടായിരുന്നു.
പത്ത് രൂപ ഈടാക്കിയിട്ടായിരുന്നു പാര്‍ക്കിങ് അനുവദിച്ചത്. ഇത് സ്വകാര്യ വ്യക്തിക്ക് ഇപ്പോള്‍ കൈമാറുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നത് ഹോട്ടലുകാര്‍ തടഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇത് വലിയ വാക്കുതര്‍ക്കത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
ഇവിടെ മേയര്‍ വിവാദത്തിലാവാന്‍ നിരവധി കാരണങ്ങളുണ്ട്. റോഡ് സുരക്ഷാ നിയമപ്രകാരം റോഡ് പാര്‍ക്കിങ്ങിനായി നല്‍കാന്‍ അധികാരമില്ലാത്ത ഇടത്താണ്, മേയര്‍ സ്വന്തം അധികാര പരിധിയില്‍ റോഡ് പാര്‍ക്കിങ്ങിനായി നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ബിജെപി നിയമനടപടി സ്വീകരിക്കുന്നത് അതുകൊണ്ടാണ്.
HoneyMoon:ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ നോക്കി നടക്കുവാണോ? ഈ സ്ഥലങ്ങള്‍ പെര്‍ഫെക്ട്; വേഗം വിട്ടോളൂ
അതേസമയം മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഹോട്ടല്‍ ഉടമ അനുവദിക്കാത്തതിനെതിരെയും പ്രതിഷേധം ശക്തമാണ്. ഇത് കരാര്‍ ലംഘനമാണെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പറയുന്നു. ഇക്കാര്യം പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.


Click it and Unblock the Notifications