പെൺകുട്ടിയെയും അച്ഛനെയും അപമാനിച്ച സംഭവം: പിങ്ക് പോലീസ് ഓഫീസറെ സ്ഥലംമാറ്റി
തിരുവനന്തപുരം: പൊതുനിരത്തിൽ വെച്ച് പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പോലീസ് ഓഫീസർക്കെതിരെ അച്ചടക്കനടപടി. പിങ്ക് പോലീസ് ഓഫീസർ രജിതയെയാണ് റൂറൽ എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റിയിട്ടുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് വകുപ്പുതല നടപടി സ്വീകരിച്ചിട്ടുള്ളത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനേയും മൂന്നാംക്ലാസുകാരിയായ മകളേയും പരസ്യ വിചാരണ നടത്തി അപമാനിച്ചിരുന്നു. ഈ സംഭവത്തിൽ സംഭവത്തിൽ പിങ്ക് പൊലീസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തേടിയിരുന്നു.
റൂറൽ എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പിങ്ക്പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത് അമിതാവേശവും, ജാഗ്രതക്കുറവുമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഐഎസ്ആര്‍ ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാന്‍ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും വെള്ളിയാഴ്ച ആറ്റിങ്ങലില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. ഈ സംഭവം വിവാദമായതോടെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. പൊലീസ് അപമാനിച്ച ജയചന്ദ്രൻ നേരത്തേ കളഞ്ഞു കിട്ടിയ ഫോണ്‍ തിരിച്ചു നല്‍കിയ ആളെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പരസ്യവിചാരണയുടെ ദൃശ്യങ്ങൾ വ്യാപകമായ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷൻ ചെയർമാനും ആറ്റിങ്ങൽ പൊലീസും ജയചന്ദ്രന്റെ വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. കുട്ടിക്ക് അടിയന്തിരമായി കൗൺസിലിംഗ് നൽകാനും കമ്മീഷൻ നിർദേശം നൽകിയിരുന്നു. സംഭവം സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബു പറഞ്ഞു. ജയചന്ദ്രൻ ഫോൺ മോഷ്ടിച്ച് മകളുടെ കയ്യിൽ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പറഞ്ഞുകൊണ്ടായിരുന്നു. പിങ്ക് പൊലീസ് വാഹനത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യമായി വിചാരണ ചെയ്യുക. പോലീസുകാരി ആക്രോശിച്ചതോടെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കുട്ടി ഉറക്കെ കരയുകയായിരുന്നു. തെറ്റ് സംഭവിച്ചിട്ടും പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിത അച്ഛനോടും കുട്ടിയോടും മാപ്പ് പറഞ്ഞില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്തൊരു ലുക്കാണ് കാണാന്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി അനിഖയുടെ ഫോട്ടോഷൂട്ട്
നേരത്തെ സത്യസന്ധതയ്ക്ക് ഉപഹാരം വാങ്ങിയ വ്യക്തിയെയാണ് മൊബൈൽ ഫോൺ മോഷണം പോയെന്ന പേരിൽ പൊലീസ് അപമാനിച്ചതെന്നതാണ്. രണ്ട് വർഷം മുമ്പ് വഴിയിൽ നിന്ന് കിട്ടിയ വിലകൂടിയ മൊബൈൽ ഫോൺ ഉടമയെ കണ്ടെത്തി ജയചന്ദ്രൻ തിരിച്ചേൽപ്പിരുന്നു. വേങ്ങോട് ജംക്‌ഷന് സമീപത്ത് നിന്നാണ് ഇദ്ദേഹത്തിന് ഫോൺ കിട്ടിയത്. പോലീസ് വാഹനത്തിൽ നിന്ന് തന്നെയാണ് പിന്നീട് ഫോൺ കണ്ടെടുത്തത്. ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചതോടെ സൈലന്റാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു.
ഈ സംഭവത്തെ നാട്ടുകാർ ചോദ്യം ചെയ്തത്. ഐഎസ്ആർഒയിലേക്ക് യന്ത്രസാമഗ്രികളുമായെത്തിയ വാഹനം കാണാനെത്തിയ എത്തിയപ്പോഴായിരുന്നു ഈ സംഭവം. വാഹനം എത്താൻ വൈകിയ സമയത്ത് സമീപത്തുള്ള കടയിൽ നിന്ന് വെള്ളം കുടിച്ച് മടങ്ങിയെത്തുരയായിരുന്നു. ഈ സമയത്താണ് പിങ്ക് പോലീസ് വാഹനത്തിനരികിൽ നിന്നിരുന്ന ഉദ്യോഗസ്ഥയായ രജിത ജയചന്ദ്രനെ സമീപത്തേക്ക് അടുത്തേക്ക് വിളിച്ച് മൊബൈൽ ഫോൺ നൽകാൻ ആവശ്യപ്പെട്ടത്.
വേങ്ങോട് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാക്കളുടെ ഫോണായിരുന്നു നഷ്ടപ്പെട്ടത്. വഴിയിൽ നിന്ന് കിട്ടിയ ഫോണിലേക്ക് തുടരെ കോൾ വന്നെങ്കിലും സ്മാർട്ട്ഫോണിൽ ഫോൺ ചെയ്യാനുള്ള സാങ്കേതിക അറിവ് ജയചന്ദ്രന് ഉണ്ടായിരുന്നില്ല. തുടർന്ന് മൊബൈലിലേക്ക് വന്ന നമ്പർ സ്വന്തം ഫോണിൽ ഡയൽ ചെയ്ത് തിരിച്ചു വിളിച്ചാണ് ഉടമയെ ഫോൺ തന്റെ കയ്യിലുള്ള വിവരം അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയായ ജയചന്ദ്രന് ഫോൺ തിരിച്ചു വാങ്ങാനെത്തിയ യുവാക്കൾ സമ്മാനവും നൽകിയ ശേഷമാണ് മടങ്ങിപ്പോയത്. ഇതിനിടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായിട്ടുള്ളത്. ഇതാണ് നടപടിയിലേക്കും നയിച്ചിട്ടുള്ളത്.












Click it and Unblock the Notifications