7 മിനുട്ട് കൊണ്ട് കൊല, പോത്തന്‍കോട് ക്രൂരകൃത്യം നടന്നത് കുട്ടികളുടെ മുന്നിലിട്ട്, കുടുംബം ഭീതിയില്‍
തിരുവനന്തപുരം: പോത്തന്‍കോട് നടന്ന കൊലപാതകം പ്രതികള്‍ നടത്തിയത് അതിക്രൂരമായി. കുട്ടികളുടെ മുന്നിലിട്ടാണ് ക്രൂരകൃത്യം നടത്തിയത്. കൊലയാളികള്‍ അലറി വിളിച്ച് കൊണ്ട് ആയുധങ്ങളുമായി എത്തി സുധീഷിനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറയുന്നു. കൊലപാതകത്തിന് ശേഷം വീടിന് നാശനഷ്ടം വരുത്താനും ഗുണ്ടകള്‍ ശ്രമിച്ചതായി ദൃക്‌സാക്ഷിയായ സജീവ് പറഞ്ഞു. സുധീഷ് ഒളിവില്‍ താമസിച്ചുവെന്ന് കരുതുന്ന വീട്ടുടമസ്ഥനായ സജീവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സജീവിന്റെയും ബന്ധുക്കളുടെയും കുടുംബങ്ങളുടെയുമൊക്കെ മുന്നിലിട്ടാണ് കൊലപാതകം നടത്തിയത്. കൈകാലുകള്‍ വെട്ടിമാറ്റി പ്രതികള്‍ കൊണ്ടുപോവുകയും ചെയ്തു.

അക്രമസംഭവങ്ങള്‍ക്ക് നാലും അഞ്ചും വയസ്സുള്ള കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ക്രൂരകൃത്യം. പ്രതികളുടെ ആക്രോശത്തിനിടയില്‍ സുധീഷിന്റെ കരച്ചില്‍ പോലും കേട്ടില്ലെന്ന് സജീവ് പറയുന്നു. ഊണ് കഴിക്കാനായി അടുക്കളയിലെത്തിയപ്പോള്‍ കതക് അടയ്ക്കുന്ന ശബ്ദമാണ് കേട്ടത്. മക്കളെ സേഫാക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. മക്കളെല്ലാം ആ കൃത്യം കണ്ട് പനി പിടിച്ച് കിടപ്പിലാണ്. ബഹളം വെച്ച് കൈയ്യില്‍ ആയുധങ്ങളുമായിട്ടാണ് പ്രതികളെത്തിയത്. വെട്ടുമ്പോള്‍ പ്രതികളെല്ലാം അലറി വിളിച്ച് സംസാരിക്കുകയായിരുന്നു. വീട് തകര്‍ക്കാനായിരുന്നു കൊലയ്ക്ക് ശേഷം പ്രതികളുടെ ശ്രമം. സുധീഷ് ഇവിടെയല്ല ഒളിവില്‍ താമസിച്ചത്. അവന്‍ ഓടിക്കയറി വന്നതാണെന്നും സജീവ് പറഞ്ഞു.
കുട്ടികളുടെ മുന്നില്‍ വെച്ച് കഴുത്തില്‍ വാള്‍ വെച്ച് അക്രമികള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയത്. ഇവര്‍ അടുത്തുള്ള ബന്ധുവീടുകളില്‍ എല്ലാം സുധീഷിനെ തേടി അക്രമികള്‍ കയറി ഇറങ്ങി. ഒരു വീട്ടിലെയാള്‍ക്ക് വാള്‍ കൊണ്ട് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു സുധീഷിനെ കണ്ടെത്തി തുടരെ വെട്ടിയത്. കൈയ്യും കാലും അറ്റ നിലയിലായിരുന്നു സുധീഷ്. ഒട്ടകം രാജേഷിന്റെയും ഉണ്ണിയുടെയും നേതൃത്വത്തിലെത്തിയ സംഘമാണ് തന്നെ വെട്ടിയതെന്ന് സുധീഷ് പോലീസിനോട് പറഞ്ഞു. ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയിലെ മങ്കാട്ടുമൂലയില്‍ അക്രമ സംഭവങ്ങള്‍ പതിവെന്ന് നാട്ടുകാര്‍ പറയുന്നു. പുറത്ത് നിന്നുള്ള ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ ഇവിടെയുണ്ട്. പേടി കാരണം ആരും ഒന്നും പറയാതിരിക്കുകയാണ്.
അതേസമയം കൊല നടത്തിയ ഒട്ടകം രാജേഷ് ഈ മേഖലയിലെ കുപ്രസിദ്ധ ഗുണ്ടയാണ്. ഇയാളെ പേടിച്ച് സുധീഷ് ഏറെ നാളായി ഒളിവിലായിരുന്നു. സുധീഷ് ബന്ധുവീട്ടിലുള്ള കാര്യം മനസ്സിലാക്കിയ രാജേഷും സംഘവും ആദ്യം ട്രയല്‍ റണ്‍ നടത്തി. പരിസരത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കിയ ശേഷമായിരുന്നു കൊലപാതകം. സുധീഷ് ഇവരെ കണ്ട ഉടനെ ബന്ധുവീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പരിസരവാസികളും ഇവിടെ കൂട്ടമായി എത്തി. നാടന്‍ ബോംബെറിഞ്ഞാണ് പ്രദേശവാസികളെ ഒട്ടകം രാജേഷ് ഓടിച്ചത്. നാട്ടുകാര്‍ പകച്ച് നിന്ന സമയത്ത് വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.
സുധീഷിന്റെ കൈകാലുകള്‍ വെട്ടിയെടുത്ത ശേഷം, ഇതില്‍ ഒരു കാലെടുത്ത് രാജേഷ് തോളില്‍ വെച്ച് ബൈക്കിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഉത്സവാഘോഷത്തോടെയായിരുന്നു രാജേഷ് ബൈക്കില്‍ ഇരുന്നത്. ഇയാള്‍ക്ക് ഇവിടെ സിസിടിവി ഉണ്ടെന്ന് അറിയുന്നത് പോലെയുള്ള പ്രവര്‍ത്തികളാണ് അരങ്ങേറിയത്. മംഗലാപുരത്തും ആറ്റിങ്ങലിലുമായി വധശ്രമ കേസുകളില്‍ അടക്കം ഇയാള്‍ പ്രതിയാണ്. തീവ്രവാദി സംഘങ്ങള്‍ തലവെട്ട കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന രീതിയിലാണ് ഒട്ടകം രാജേഷും സംഘവും ക്രൂരമായി കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. ഈ കഥകള്‍ ഭീതി പരത്താനായി ഉപയോഗിക്കും. മയക്കുമരുന്നിനും അടിമയാണ്. മൃഗത്തിനെ കൊല്ലുന്നത് പോലെ മനുഷ്യരെ കൊല്ലുന്നതാണ് ഇയാള്‍ ലഹരിയെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications