40 വിദ്യാർത്ഥികൾക്ക് ഒരേയൊരു കംമ്പ്യൂട്ടറും രണ്ട് ക്യാമറകളും; മാധ്യമ വിദ്യാർത്ഥികൾ സമരത്തിൽ
തിരുവനന്തപുരം: പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത കാരണത്താൽ തിരുവനന്തപുരം പ്രസ് ക്ലബിലെ ജേർണലിസം വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തം. ഇക്കഴിഞ്ഞ ദിവസമാണ് പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർഥികൾ രംഗത്ത് വന്നത്. പ്രസ് ക്ലബിനെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളാണ് പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പറയാനുള്ളത്.
2 ബാച്ചുകളിലായി ഓരോ ക്ലാസിലും ആകെ 40 വിദ്യാർത്ഥികളാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജേർണലിസം പഠിക്കുന്നത്. ഈ 40 വിദ്യാർഥികൾക്കായി ആകെയുള്ളത് ഒരേയൊരു കമ്പ്യൂട്ടറും രണ്ട് ക്യാമറകളും മാത്രമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ക്ലാസ് മുറികളിൽ നിന്നും പ്രസ് ക്ലബിലെ ഓഡിറ്റോറിയത്തിലേക്ക് ക്ലാസ്സുകൾ മാറ്റിയതോടെയാണ് വിദ്യാർഥികളുടെ പ്രതിഷേധം ആരംഭിക്കുന്നത്.

ക്ലാസുകൾ ആരംഭിക്കുന്ന ഘട്ടത്തിൽ രണ്ട് ബാച്ചുകളിലായി പ്രത്യേകം ക്രമീകരിച്ച് ഒരു ക്ലാസിൽ 40 വിദ്യാർഥികൾക്കാണ് ക്ലാസ് നടത്തിയിരുന്നത്. ഇതിനുശേഷം, ക്ലാസ് മുറികളിൽ നിന്നും വിദ്യാർഥികളെ മറ്റൊരു ഓഡിറ്റോറിയത്തിലേക്ക് മാറ്റി ക്ലാസുകൾ നടത്തി വന്നു. യാതൊരു തരത്തിലുളള അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നില്ല. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ഫെബ്രുവരിയിലെ വേനൽക്കാലത്ത് അലുമിനിയം ഷീറ്റിന് കീഴിലുളള ക്ലാസിൽ ഇരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച് വിദ്യാർഥികൾ മാനേജ്മെൻറ് മുന്നിലെത്തിയിരുന്നു. എന്നാൽ, യാതൊരു വിധത്തിലും ഉള്ള നടപടികൾ സ്വീകരിക്കാൻ മാനേജ്മെന്റ് തയ്യാറായിരുന്നില്ല. ഇതോടെയാണ് വലിയ പ്രതിഷേധത്തിലേക്ക് വിദ്യാർഥികൾ നീങ്ങിയത്.
ഇതിന് പിന്നാലെ, വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളിൽ ഇടപെട്ട് ഡയറക്ടർ ജോൺ മേരി രംഗത്ത് വന്നിരുന്നു. ശേഷം, പഴയതു പോലെ രണ്ടു ബാച്ചുകളായി വിദ്യാർത്ഥികളുടെ ക്ലാസുകൾ ക്രമീകരിച്ച് പ്രശ്‌നങ്ങൾക്ക് താത്കാലിക പരിഹാരം കണ്ടു. ഇതിന് പിന്നാലെ, വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ എല്ലാ അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണാമെന്ന് പ്രസ് ക്ലബ് ഡയറക്ടർ ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പിന്മേൽ പിന്നീട് താത്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു വിദ്യാർത്ഥികൾ.
എന്നാൽ, ജേണലിസം സ്‌കൂളിന്റെ ഡയറക്ടർ ജോൺ മേരിയെ കാലാവധി കഴിഞ്ഞുവെന്ന് വ്യക്തമാക്കി ഡയറക്ടറെ പിരിച്ചു വിടുകയാണ് പ്രസ് ക്ലബ് അധികൃതർ ചെയ്തത്. അതേസമയം, പ്രസ് ക്ലബിൽ ഫോട്ടോ ജേണലിസം കോഴ്‌സിനും മറ്റ് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഈ വിദ്യാർത്ഥികളും ഇതേ പ്രശ്നങ്ങൾ നേരിടുന്നു എന്നാണ് സമരം ചെയ്യുന്ന വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്. പ്രവർത്തന രഹിതമായ 12 - ഓളം കമ്പ്യൂട്ടറുകളാണ് സ്ഥാപനത്തിലെ ലൈബ്രറിയിൽ ഉളളത്.
ക്യൂട്ട് ചിരിയിൽ സെൽഫി; ഉടൻ പങ്കിട്ട് ലൈക്കുകൾ വാരിക്കൂട്ടി നടി ഐശ്വര്യ ലക്ഷ്മി
ആവശ്യമായ ആനുകാലിക പ്രസിദ്ധീകരണങ്ങളോ മറ്റ് പുസ്തകങ്ങളോ ഒന്നും തന്നെ ലൈബ്രറിയിൽ ലഭിക്കുന്നില്ല. ഒരു വർഷത്തിലേറെയായി ഈ സ്ഥിതി തുടരുകായണ്. എന്നാൽ, ഇതിനുൾപ്പെയാണ് പ്രസ് ക്ലബ് ഫീസ് ഈടാക്കുന്നത്.
രണ്ട് ബാച്ചുകളിലായി ഇതുവരെ അറ്റന്റൻസ് രേഖപ്പെടുത്തിയിട്ടില്ലെന്നും സമരം ചെയ്യുന്ന വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു. മാർക്കർ പെൻ പോലെയുള്ള വസ്തുക്കൾക്ക് അഡ്മിഷൻ സമയത്ത് തുക ഈടാക്കുന്നതാണ്. എന്നിരുന്നാൽ, ഇത്തരം വസ്തുക്കൾ ലഭ്യമാക്കിയിട്ടില്ല. കുടിവെള്ളം പോലും ഇവിടെ ചില സമയങ്ങൾ കിട്ടാറില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.
അതേസമയം, പ്രസ് ക്ലബ്ബിന്റെ മാനേജിംഗ് കമ്മിറ്റിയും സ്‌കൂൾ ഓഫ് ജേണലിസത്തിന്റെ സ്റ്റാഫ് കമ്മിറ്റിയും ചേർന്നൊരു ചർച്ചയാണ് വിദ്യാർത്ഥികൾ ഇപ്പോൾവ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. എന്നാൽ, വിഷയത്തി പ്രതികരിച്ച് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം രാധാകൃഷ്ണൻ രംഗത്ത് വന്നിരുന്നു. വിദ്യാർത്ഥികൾ സമരം ചെയ്യുന്നത് ബാഹ്യ ശക്തികളുടെ ഇടപെടൽ മൂലമാണ്. കുട്ടികളുടെ സമരത്തിലേക്ക് നയിച്ചത് ഡയറക്ടറെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട വിഷയമാണ്. ഈ സമരത്തിന് കാരണം സൗകര്യ പ്രശ്‌നങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications