Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി അതിന് വെള്ളപൂശുന്നു... ചെന്നിത്തലയും ബിജെപിയും കൂട്ടെന്ന് ആവര്‍ത്തിച്ച് കോടിയേരി!!

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രമേശ് ചെന്നിത്തല-ബിജെപി കൂട്ടുകെട്ടിന് ഉമ്മന്‍ചാണ്ടി വെള്ളപൂശുകയാണെന്ന് കോടിയേരി ആരോപിച്ചു. കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ മതനിരപേക്ഷതയ്ക്ക് സിപിഎം സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് കോടിയേരി നല്‍കിയത്.

1

കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയാകുന്ന നാടാണിത്. ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു. ഇവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ഉമ്മന്‍ചാണ്ടി പരസ്യ നിലപാട് എടുക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോടിയേരി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി ചെന്നിത്തല മാറിയെന്നായിരുന്നു കോടിയേരിയുടെ ആരോപണം.

ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലാത്തയാള്‍ യുഡിഎഫിനെ നയിക്കണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. അതിന് എല്ലാവിധ പ്രോത്സാഹനവും ചെന്നിത്തലയ്ക്ക് ചെയ്ത് കൊടുക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബിജെപിയും ആര്‍എസ്എസും തയ്യാറല്ല. തിരിച്ചും അങ്ങനെ തന്നെ. മറ്റെല്ലാ സംസ്ഥാനത്തും കേന്ദ്രത്തിലും ഇവര്‍ ശക്തമായി പോരടിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രമെന്താണ് ഇത്തരമൊരു നിലപാടെന്നും കോടിയേരി ചോദിച്ചിരുന്നു.

ഇതിനെതിരെ ശക്തമായ ഭാഷയില്‍ തന്നെ ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. വിദ്യാര്‍ത്ഥി ജീവിത കാലം മുതല്‍ കോണ്‍ഗ്രസിന്റെ മതേതര ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് എകെജി സെന്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. അഴിമതിയിലും സ്വര്‍ണക്കടത്ത് കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിന്റെ ദയനീയാവസ്ഥയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വില കുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് ചെന്നിത്തലയ്‌ക്കെതിരായ ആരോപണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+