തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിണറായിക്ക് മറുപടി കത്തുമായി ചെന്നിത്തല... അനധികൃത നിയമനങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുന്നു!!

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും തമ്മിലുള്ള വാക് പോര് കടുക്കുന്നു. മുഖ്യമന്ത്രിയുടെ കത്തിന് മറുപടി കത്തുമായി ചെന്നിത്തല വീണ്ടും രംഗത്തെത്തി. കഴിഞ്ഞ നാല് വര്‍ഷത്തെ പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്് മുഖ്യമന്ത്രി വ്യക്തമായി ഉത്തരം നല്‍കിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. പകരം അനധികൃത നിയമനങ്ങളെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി തനിക്കയച്ച കത്തില്‍ ഉടനീളം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

1

പിഎസ്‌സി വഴി അടക്കം നടക്കുന്ന പതിവ് നിയമനങ്ങളുടെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ കത്തിന് നേരത്തെ മറുപടി കൊടുത്തിരുന്നത്. ഈ മറുപടിയില്‍ അപാകതകള്‍ ഉണ്ടെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ക്രമവിരുദ്ധ കരാര്‍ നിയമനങ്ങള്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ മറികടന്നുള്ള നിയമനങ്ങള്‍, ഉമാദേവി കേസിലെ സുപ്രീം കോടതി വിധിയെ മറികടന്നുള്ള അനധികൃത സ്ഥിരപ്പെടുത്തല്‍, പിഎസ്‌സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി നടത്തിയ താല്‍ക്കാലിക നിയമനങ്ങള്‍ എന്നിവ അടക്കം താന്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിയില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ പ്രതിപക്ഷം തുരങ്കം വെക്കുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതിയ നിയമനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ നാമമാത്രമായ നിയമനങ്ങളാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും നടന്നിട്ടുള്ളത്. അതിന് മുമ്പ് തന്നെ നിയമനങ്ങള്‍ ഇഴഞ്ഞ് നീങ്ങുകയാണെന്ന് ആക്ഷേപവുമുണ്ടായിരുന്നു. 58 ഓളം പരീക്ഷകളാണ് ഇത്തരത്തില്‍ റദ്ദാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുന്‍ ഐടി സെക്രട്ടറി നടത്തിയ എല്ലാ നിയമനങ്ങളും ധനകാര്യ പരിശോധനാ വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കണം. ഈ സര്‍ക്കാരിന്റെ കാലത്തുള്ള എല്ലാ നിയമനങ്ങളും ഇത്തരത്തില്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം. ശക്തമായ ഇത്തരം നടപടികളൂടെ സര്‍ക്കാര്‍ നിയമനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസ്യതയുണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം തന്നെ വന്‍ ശമ്പളത്തില്‍ നിയമനം നേടിയ കരാര്‍ ജീവനക്കാര്‍ എന്നിവയൊന്നും അന്വേഷണത്തിന്റെ ഭാഗമാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

Thiruvananthapuram
English summary
ramesh chennithala slams pinarayi vijayan says cm white washing corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X