Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല ആര്‍എസ്എസിന്റെ പ്രിയ നേതാവ്.... ബിജെപിയെ ഏറ്റുപറയലാണ് ചെയ്യുന്നതെന്ന് കോടിയേരി!!

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെയുള്ള ആക്രമണത്തിന്റെ മൂര്‍ച്ച കൂടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തില്‍ ആര്‍എസ്എസിന്റെ പ്രിയ നേതാവാണെന്ന് കോടിയേരി പറഞ്ഞു. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാവുകയാണ് ആര്‍എസ്എസിന്റെ താല്‍പര്യം. അതിനനുസരിച്ചാണ് ചെന്നിത്തല പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസ് അജണ്ട കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.

1

സംസ്ഥാന സര്‍ക്കാരിനെതിരെ കിട്ടാവുന്ന എല്ലാ അവസരങ്ങളും ഉപയോഗിച്ച് ആക്രമണ തന്ത്രമാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ ഇവര്‍ രണ്ട് പേരും രണ്ട് ചേരിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തുന്ന വാര്‍ത്താസമ്മേളനം വൈകീട്ട് ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ വലിയൊരു കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് ചെന്നിത്തലയ്‌ക്കെതിരായ ആക്രമണത്തിലൂടെ കോടിയേരി ലക്ഷ്യമിടുന്നത്.

Recommended Video

cmsvideo
    Pinarayi Vijayan's aggressive reply to Ramesh Chennithala | Oneindia Malayalam

    അതേസമയം പ്രതിപക്ഷം കോവിഡ് കാലത്ത് പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രത അട്ടിമറിച്ചെന്ന ഗുരുതര ആരോപണവും കോടിയേരി ഉന്നയിച്ചു. സമൂഹത്തിന്റെ എല്ലാ ജാഗ്രതയും നഷ്ടപ്പെടാനാണ് പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ കാരണമായത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തുകയും ചെയ്തു. ആയിരം നുണകള്‍ ഒരേസമയം പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും സംഘടിതമായി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

    ലോക്ഡൗണിന്റെ കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് വേണം സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍. രോഗവ്യാപനം നിയന്ത്രണാതീതമാണെങ്കില്‍ ലോക്ഡൗണ്‍ വേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു. വിവാദങ്ങള്‍ക്ക് പിറകെ പോകാന്‍ തല്‍ക്കാലം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. വികസനമാണ് സര്‍ക്കാരിന്റെ അജണ്ട. ജനപങ്കാളിത്തം ആവശ്യമുള്ള ല്ലൊ പദ്ധതികള്‍ക്കും പാര്‍ട്ടിയും മുന്നണിയും ഒപ്പമുണ്ടാകും. അതേസമയം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് യോഗത്തില്‍ തെറ്റില്ലെന്നും, ആറ് മാസം കൂടുമ്പോള്‍ ഇത്തരം യോഗങ്ങള്‍ വിളിക്കാറുണ്ടെന്നും കോടിയേരി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+