വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ച് റെസിഡന്റ് അസോസിയേഷന്, പൊളിക്കുമെന്ന് മേയര്‍
തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ വിവാദമായ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ച് സ്ഥലത്തെ റെസിഡന്റ് അസോസിയേഷന്. നേരത്തെ മേയര്‍ ആര്യ രാജേന്ദ്രന് പൊളിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ശ്രീകൃഷ്ണ നഗര്‍ റെസിഡന്റ് അസോസിയേഷന് മോടി പിടിപ്പിച്ചത്. കൂടാതെ ചുമരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം എന്ന് എഴുതിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചത് ശ്രദ്ധയില്‍പെട്ട മേയര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാന്‍ ഉടന്‍ ഉത്തരവിറക്കും. പകരം ലിംഗ സമത്വ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കും. ഇതിന്റെ നിര്‍മ്മാണം പി പി പി മോഡലിലായിരിക്കുമെന്നും ഡിസൈന്‍ പൂര്‍ത്തിയായെന്നും മേയര്‍ അറിയിച്ചു.

എന്താ ഒരു ലുക്ക്, ഓണം അടിച്ചുപൊളിച്ചല്ലേ...വൈറലായി നൈല ഉഷയുടെ ചിത്രങ്ങള്‍
മാസങ്ങള്‍ക്ക് മുമ്പ് ആണ്‍കുട്ടികളുടെ പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് പൊളിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സദാചാരവാദികള്‍ക്കുള്ള ചുട്ടമറുപടി എന്നായിരുന്നു സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിച്ചത്.

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയില്‍ ഇരിക്കാലോ എന്ന ക്യാപ്ഷനോട് കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. യുവജന സംഘടനകളടക്കം നിരവധിയാളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തു വരികയും ചെയ്തു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ എത്തിയതോടെയാണ് ഒരുമിച്ച് ഇരിക്കാന്‍ സാധിച്ചിരുന്ന ബെഞ്ചിന് പകരം ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടമാണ് വിദ്യാര്‍ത്ഥികള്‍ കണ്ടത്.

എന്താണ് സംഭവമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം പിടി കിട്ടിയില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് മനസിലായി. ഇതോടെ വിദ്യാര്ത്ഥികള്ക്കിടെയില് പ്രതിഷേധം ഉയര്‍ന്നു. ഇതിനിടെയാണ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഒരു ചിത്രത്തിലൂടെ ചുട്ടമറുപടി നല്‍കിയത്.

ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. 'അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ മടീല് ഇരിക്കാലോല്ലെ' എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications