Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യക്കെതിരെയുള്ള മോശം കമന്റുകള്‍ക്കും സൈബര്‍ ആക്രമണത്തിനും സച്ചിന്‍ ദേവിന്റെ കലക്കന്‍ മറുപടി

തിരുവനന്തപുരം: സച്ചിൻ ദേവ് എംഎൽഎയുടേയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റേയും വിവാഹം കേരളത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. വളരെ ലളിതമായാണ് വിവാഹം നടന്നത്. എന്നാൽ സച്ചിനുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ ആര്യക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നിരുന്നു.

ഇപ്പോൾ ആര്യക്കെതിരെ നടന്ന സൈബർ ആക്രമണത്തിന് മറുപടി നൽകിയിരിക്കുകയാണ് സച്ചിൻ ​ദേവ്. തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തെക്കുറിച്ച് ആര്യയും മറുപടി നൽകുന്നുണ്ട്. സീന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ ദേവിന്റെയും ആര്യ രാജേന്ദ്രന്റെയും മറുപടി.

സച്ചിൻ ദേവും ആര്യയും പറഞ്ഞത്:

1


സോഷ്യല്‍ മീഡിയയുടെ ഉപയോഗം നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെയ്യുന്നുണ്ട്. അതിന് ഒരുപാട് ഗുണങ്ങളുണ്ട്..അതേസമയം തിരുത്തേണ്ടതായ ചില തെറ്റായ പ്രവണതകളുംഅതിന് ഉണ്ട്. എന്നെ സംബന്ധിച്ച് എന്റെ ഒരു പൊതുശൈലി നമ്മളെ ആരെങ്കിലും നല്ല നിലയില്‍ നമ്മള്‍ നന്നായി എന്ന് പറഞ്ഞ് അനുമോദിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുമ്പോള്‍ ഞാന്‍ അതില്‍ അമിതമായി ഞാന്‍ ആഹ്ലാദിക്കാറില്ല നമുക്കെതിരെ രൂക്ഷമായി വിമര്‍ശനം വരുമ്പോള്‍ മോശമായി സംസാരിക്കുമ്പോള്‍ ഞാന്‍ അതേക്കുറിച്ച് വറീഡ്
ആകാറുമില്ല.

2

അമിതമായി ആഹ്ലാദിക്കുകയോ അമിതമായി അതില്‍ പ്രയാസപ്പെടുകയും ചെയ്യുന്ന മാനസികാവസ്ഥ എന്നെ സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ വാര്‍ത്ത വരുമ്പോള്‍ ഏതൊരാളേയും സോഷ്യല്‍മീഡിയയുല്‍ പലരേയും കുറിച്ച് കാണാറുണ്ട്. ഒരു പക്ഷേ നമ്മള്‍ കാണേണ്ട കാര്യം ഒരാളെക്കുറിച്ച് നമ്മള്‍ പറയുമ്പോള്‍ അയാളെക്കുറിച്ച് എന്തെങ്കിലും ഒന്ന് അറിയുക എന്നത് വളരെ പ്രധാനമാണ്..

മലയാളി പെണ്‍കൊടി...ഓണം സ്‌പെഷ്യല്‍ സെല്‍ഫിയുമായി ആരതി പൊടി

3

നമ്മള്‍ വിമര്‍ശിക്കുന്ന..നമ്മള്‍ അഭിപ്രായം പറയുന്ന, മോശമായി ചിത്രീകരിക്കുന്ന, സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ ഇടുന്ന , സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ തയ്യാറാക്കി ഇടുന്ന ആളുകള്‍ക്കൊന്നും ആരെയാണോ എതര്‍ക്കുകയും വിമര്‍ശിക്കുകയും കളിയാക്കുകയും കമന്റുകള്‍ ഇടുകയും ആര്‍ക്കെതിരെയാണോ ചെയ്യുന്നത് വരെക്കുറിച്ച് പ്രാഥമികമായി കൂടി ഒന്നും അറിയാത്തവരാണ്. ചി ആളുകള്‍ പറയും നിങ്ങള്‍ അഹങ്കാരിയാണെന്ന. ചിലര്‍ പറയും മോശം സ്വഭാവമാണെന്ന്. പക്ഷേ ഈ പറയുന്ന ആള്‍ക്ക് അറിയില്ല, അയാളുമായി അടുത്ത ബന്ധമുള്ള ആളാണോ ഏതെങ്കിലും തരത്തില്‍ അയാളോട് അടുത്തിടപഴകി പരിചയം പോലും ഇല്ലാത്ത ആളാണ് പലപ്പോഴും പല കാര്യങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അങ്ങനെ പലതും നടക്കും. നമ്മള്‍ അതിനെക്കുറിച്ച് വറീഡ് ആവാതെയിരിക്കുക. വലിയ പ്രശ്‌നമായി കാണാതിരിക്കുക, സച്ചിന്‍ പറഞ്ഞു.

4

മേയര്‍ ആയ സമയം മുതല്‍ ട്രോളുകളും മോശം കമന്റുകളും വന്നിരുന്നെന്നും പക്ഷേ അതൊന്നും വേദനിപ്പിച്ചിട്ടില്ലെന്നും ആര്യ പറയുന്നു. അതിലൊന്നും വല്യ കാര്യമില്ലെന്ന് സച്ചിനേട്ടന്‍ പറയാറുണ്ടെന്നും അത് തന്റെ മനസ്സിലുണ്ടെന്നും ആര്യ പറഞ്ഞു. നമ്മളെ അറിയാത്ത ആളുകള്‍, എവിടോയോ ഇരുന്ന് നമ്മളെ പറ്റി പറയുന്നതില്‍ വിഷമിക്കാന്‍ തുടങ്ങിയാല്‍ അതിനേ നേരമുണ്ടാകുള്ളൂ. ഞങ്ങളുടെ കുടുംബവും ഞങ്ങള്‍ രണ്ടുപരും ഞങ്ങള്‍ പല കമന്റുകള്‍ നോക്കാറില്ല, കണ്ടാല്‍ തന്നെ വളരെ താമശയോടെ എടുക്കാറാണ്. ഇനിയിപ്പോള്‍ ഒരാളുടെ വ്യക്തിപരമായ ജീവിതത്തില്‍ അഭിപ്രായം പറഞ്ഞേ അടങ്ങു എന്ന് പറയുന്നവനരുടെ വായ നമുക്ക് അടയ്ക്കാന്‍ ഒന്നും പറ്റില്ല, ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

ഉച്ച ഉറക്കം തടി കൂട്ടുമോ..ഉച്ചയുറക്കം ആരോ​ഗ്യത്തിന് മോശമാണോ?..നിങ്ങൾക്കും ഉണ്ടോ ഈ സംശയങ്ങൾ..ഉത്തരം ഇതാ

5

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സച്ചിൻദേവ് എംഎൽഎയും മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹം നടന്നത്. കേരളത്തിൽ വലുിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട വിവാഹമായിരുന്നു ഇവരുടേത്. ആർഭാടരഹിതമായ കല്യാണമായിരുന്നു. കല്യാണ ക്ഷണകത്തിൽ ഉൾപ്പെടെ ലാളിത്യം കൊണ്ടുവന്നിരുന്നു. എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹ കാര്യം പുറത്തുവന്നതിന് പിന്നാലെയായിരുന്നു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം നടന്നത്. വിവാഹക്കാര്യം പുറത്തുവിട്ട് ആര്യ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+