ക്യാമറ ഹെല്‍മെറ്റിലെ ദൃശ്യങ്ങള്‍ തെളിവാകുന്നതിലുള്ള അസഹിഷ്ണുതയാണ് ഇതിന് പിറകില്‍: സന്ദീപ് വാര്യര്‍
തിരുവനന്തപുരം: ഇപ്പോൾ പതിവ് കാഴ്ചയാണ് ഹെൽമെറ്റിൽ ക്യാമറ വെച്ച് പോകുന്ന യുവാക്കളെ. യൂട്യൂബേഴ്സും വ്ലോഗേഴ്സുമൊക്കെ ഇത്തരത്തിൽ ഹെൽമെറ്റിൽ ക്യാമറ പിടിപ്പിക്കാറുണ്ട്. എന്നാൽ ഇനി അങ്ങനെ ചെയ്താൽ പണികിട്ടും. ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റിൽ ക്യാമറ വച്ച് യാത്രചെയ്യുന്നവർക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ടിരിക്കുക ആണ് ഗതാഗത കമ്മീഷണർ.
ഹെൽമെറ്റിൽ ക്യാമറ വച്ച് യാത്രചെയ്യുന്നത് പിടിക്കപ്പെട്ടാൽ 1,000 രൂപ പിഴ ഈടാക്കും. മുന്നറിയിപ്പ് നൽകിയതിനു ശേഷവും കുറ്റം തുടർന്നാൽ മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും കമ്മീഷണർ ഉത്തരവിട്ടിരിക്കുകയാണ്. ഈ തീരുമാനത്തിനത്തെ അഭിന്ദിച്ചും വിമർശിച്ചും പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്.

ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ. സർക്കാർ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് സന്ദീപ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് പുതിയ തീരുമാനത്തെക്കുറിച്ച് വിമർശനം നടത്തിയത്.
ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യലും മാത്രം പോരാ സാർ , ഹെൽമെറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണം എന്നാണ് സന്ദീപ് വാര്യർ പരിഹസിക്കുന്നത്. ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ചത് കൊണ്ട് എത്ര അപകടം വർദ്ധിച്ചു ? എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം ? ജനങ്ങളോടുള്ള സ്‌നേഹം കൊണ്ടൊന്നുമല്ല ഈ തീരുമാനം എന്നും സന്ദീപ് പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യലും മാത്രം പോരാ സാർ , ഹെൽമെറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണം .. ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ചത് കൊണ്ട് എത്ര അപകടം വർദ്ധിച്ചു ? എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം ? ജനങ്ങളോടുള്ള സ്‌നേഹം കൊണ്ടൊന്നുമല്ല മറിച്ച് പലപ്പോഴും ഉദ്യോഗസ്ഥ ധാർഷ്ട്യത്തിനെതിരെയുള്ള തെളിവായി കാമറ ഹെൽമെറ്റിലെ ദൃശ്യങ്ങൾ മാറുന്നതിനുള്ള അസഹിഷ്ണുതയാണ് ഈ തീരുമാനത്തിന് പിറകിൽ, അദ്ദേഹം പറഞ്ഞു.
ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ ദൃശ്യങ്ങൾ പകർത്തുന്നത് അപകടങ്ങളുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി എന്നാണ് പറയുന്നത്. ഹെൽമെറ്റിൽ മാറ്റംവരുത്തുന്നത് നിയമവിരുദ്ധവുമാണ്.
ലാലേട്ടനൊപ്പം ബ്ലെസ്ലി...മുഖത്ത് കാണുന്നുണ്ട് ആ സന്തോഷമെന്ന് ആരാധകര്‍
ഹെൽമെറ്റിന്റെ പുറംഭാഗം തുളച്ചാണ് ക്യാമറ ഘടിപ്പിക്കുന്നത്. ഇത് ഹെൽമെറ്റ് കവചത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കും. തറയിൽ വീഴുമ്പോൾ തെന്നിനീങ്ങുന്ന വിധത്തിലുള്ള ഹെൽമെറ്റ് ഡിസൈൻ സുരക്ഷിതത്തിന് വേണ്ടിയുള്ളതാണ്.
ക്യാമറ സ്റ്റാൻഡ് ഘടിപ്പിക്കുന്നതോടെ ഇത് ഇല്ലാതാകും. ഹെൽമെറ്റിലെ ചിൻസ്ട്രാപ്പ്, അകത്തെ കുഷൻ തുടങ്ങി എല്ലാ ഘടകങ്ങൾക്കും നിർദിഷ്ടനിലവാരം പാലിക്കണം. ഇതിൽ മാറ്റം വരുത്തുന്നതും നിയമവിരുദ്ധമാണ്.












Click it and Unblock the Notifications