Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യനാട് ഈഞ്ചപുരിയിൽ ബസ്സപകടം; ആറുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; പരിക്കേറ്റവരിൽ അഞ്ചുപേർ കുട്ടികൾ

തിരുവനന്തപുരം: ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചലിൽ കെഎസ്ആർടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചുപേരും കുട്ടികളെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റ മുതിർന്ന ഒരാളുടെ നില ഗുരുതരം. കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നവർക്കിടയിലേക്ക് ബസ്സ് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ഇന്ന് രാവിലെ 9:45 ഓടെയാണ് സംഭവമുണ്ടായത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചലിൽ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ വെയിറ്റിംഗ് ഷെഡ് പൂർണമായും തകർന്നു. സ്കൂൾ സമയമായതിനാൽ രാവിലെ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും പോകാൻ ആളുകൾ കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കുമ്പോഴാണ് അപകടം.

accident

അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതിൽ പരിക്കേറ്റവരിൽ അഞ്ച് പേർ കുട്ടികളാണ്. പരിക്കേറ്റ മുതിർന്നയാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കെഎസ്ആർടിസി ബസ്സാണ് അപകടമുണ്ടാക്കിയത്. അപകട കാരണത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. ബസിൻ്റെ അമിതവേഗമാണോ അപകടത്തിൻ്റെ കാരണമെന്നതിനെ ക്കുറിച്ച് പൊലീസും കെഎസ്ആർടിസിയും അന്വേഷിക്കും. ഇടിയുടെ ആഘാതത്തിൽ കാത്തിരിപ്പ് കേന്ദ്രം പൂർണമായും നിലംപതിച്ചിട്ടുണ്ട്.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+