Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ സമ്മേളനത്തിനിടെ ഉദ്ഘാടനത്തിന് പോയിട്ടില്ല... തെളിവ് നിരത്തി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍!!

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ താന്‍ സന്ദീപ് നായരുടെ കടയുടെ ഉദ്ഘാടനത്തിന് പോയിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വിവാദമായ കട ഉദ്ഘാടനത്തിലാണ് സ്പീക്കറുടെ വിശദീകരണം. കടയുടെ ഉദ്ഘാടനത്തിനായി താന്‍ പോയത് നിയമസഭാ സമ്മേളനം കഴിഞ്ഞാണെന്ന് സ്പീക്കര്‍ വിശദീകരിച്ചു. സഭ പിരിയുന്നതിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നാണ് സന്ദീപിന്റെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്.

1

സ്പീക്കര്‍ ഉദ്ഘാടന ചടങ്ങില്‍ സഭാ സമ്മേളനത്തിനിടെ പങ്കെടുത്തിരുന്നുവെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ സ്പീക്കറുടെ ഓഫീസാണ് പുറത്തുവിട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമമേയമാണ് ഈ സമയത്ത് സഭാ സമ്മേളനത്തിന്റെ പ്രധാന അജണ്ട. സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക ജാതി-പട്ടിക വര്‍ഗ സംവരണ കാലാവധി നീട്ടുന്നതിനുള്ള പ്രമേയവും സഭ പരിഗണിച്ചിരുന്നു. ഒമ്പത് മണിക്ക് ആരംഭിച്ച സഭാ സമ്മേളം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ശേഷമാണ് അവസാനിച്ചത്. അപ്പോഴെല്ലാം സ്പീക്കര്‍ ഡയസ്സിലുണ്ടായിരുന്നു.

നേരത്തെ സ്വപ്‌ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെയും സൗഹൃദ അഭിവാദ്യം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്വപ്‌നയാണ് തന്നെ ക്ഷണിച്ചതെന്നും സ്പീക്കര്‍ സമ്മതിച്ചിരുന്നു. സ്പീക്കറെ സിപിഐ നേതാവ് സി ദിവാകരന്‍ വിമര്‍ശിച്ചിട്ടുണ്ട്. സാധാരണ സ്പീക്കര്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ സ്ഥലം എംഎല്‍എയെ വിവരം അറിയിക്കാറുണ്ട്. എന്നാല്‍ വിവാദ ഉദ്ഘാടനത്തിന്റെ കാര്യത്തില്‍ അതുണ്ടായില്ല. അറിഞ്ഞിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു എന്നും ദിവാകരന്‍ പറഞ്ഞു.

അതേസമയം സിപിഎം നേതൃത്വം സ്പീക്കര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശിച്ചിട്ടുണ്ട്. സന്ദീപിന്റെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് വിവരം തേടിയില്ലെന്നും സിപിഎം ജില്ലാ നേതൃത്വം പറഞ്ഞു. ശ്രീരാമകൃഷ്ണന്റെ വിശദീകരണം മുഖവിലയ്‌ക്കെടുക്കുമ്പോഴും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന വിലയിരുത്തലിലാണ് സിപിഎം. സ്പീക്കറുടെ സൗകര്യാര്‍ത്ഥമാണ് ഈ ഉദ്ഘാടനം നടന്നത്. സിപിഎം-സിപിഐ നേതാക്കളില്‍ പലരും വിട്ടുനിന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+