Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം തൊട്ടരികെ, തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികളുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം

തിരുവനന്തപുരം: ഓണനാളുകളിൽ തിരുവനന്തപുരം നഗരത്തിൽ തിരക്ക് നിയന്ത്രിക്കാനുളള നടപടികളുമായി ദില്ലാ ഭരണകൂടം. തിരുവനന്തപുരത്ത് കൊവിഡ് രൂക്ഷമാണ്. ഇന്ന് മാത്രം 500ന് മുകളിലാണ് പുതിയ രോഗികൾ. കൊവിഡ് ലോക്ക്ഡൌണും പിൻവലിച്ച സാഹചര്യത്തിൽ ചന്തകളിലും മറ്റു വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും പതിവിൽ കൂടുതൽ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു.

ഈ സാഹചര്യത്തിൽ ഈ സ്ഥലങ്ങളിൽ സാമൂഹിക അകല പാലനം ഉണ്ടായില്ലെങ്കിൽ അതിതീവ്രമായ കോവിഡ് വ്യാപനം നടന്നേക്കാം. ഇത് മുന്നിൽ കണ്ടു കൊണ്ട് ജില്ലയിലെ സ്ഥാപനങ്ങളിലും പരിസരങ്ങളിലും സാമൂഹിക അകലപാലനം ഉൾപ്പെടെയുള്ള കോവിഡ്-19 നിർവ്യാപന പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകി. തിരുവനന്തപുരം ജില്ലയിലെ വ്യാപാര വ്യവസായ വാണിജ്യ പ്രതിനിധികളുടെ യോഗം വിളിച്ച് ചേർത്താണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ നൽകിയത്.

ഓണത്തിന്റെ പശ്ചാത്തലത്തിൽ ആഗസ്റ്റ് മാസം അവസാന ആഴ്ചയിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ 2005 ലെ ദുരന്തനിവാരണ നിയമവകുപ്പിലെ 30, 34 എന്നീ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ച ഉത്തരവിലെ നിർദ്ദേശങ്ങൾ ഇവയാണ്: വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥർ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും പരിസരങ്ങളിലും വ്യക്തികളുടെ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം. സ്ഥാപനത്തിനുള്ളിൽ ഒരേ സമയം ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം പ്രത്യേകം പ്രദർശിപ്പിക്കണം. സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിന് ക്യു സംവിധാനം, ടോക്കൺ സംവിധാനം എന്നിവ ഏർപ്പെടുത്തേണ്ടത്.

tvm

തറയിൽ ആളുകൾ നിൽക്കേണ്ട സ്ഥാനങ്ങൾ അടയാളപ്പെടുത്തേണ്ടതാണ്. പോലീസ് ഇത്തരം സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നില്ലെന്നും സാമൂഹിക അകല പാലനം ഉൾപ്പെടെയുള്ള കോവിഡ്-19 നിർവ്യാപന പ്രോട്ടോകോൾ ലംഘിക്കപ്പെടുന്നില്ല എന്നും ഉറപ്പു വരുത്തേണ്ടതാണ്. വീഴ്ചവരുത്തുന്നവർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരം നടപടി സ്വീകരിക്കേണ്ടതാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നില്ലെന്നും സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ്-19 നിർവ്യാപന പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ടീമിനെ ഉപയോഗിക്കേണ്ടതാണ്. കോവിഡ്-19 നിർവ്യാപന പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 2020ലെ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും, 1960 ലെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരവും നടപടി സ്വീകരിക്കേണ്ടതാണ്.

തഹസിൽദാർ ആൻഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഓരോ താലൂക്കിലും ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ കുറഞ്ഞത് അഞ്ച് സ്പെഷൽ സ്ക്വാഡുകൾ രൂപീകരിച്ച വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ കോവിഡ്-19 നിർവ്യാപന പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഫീൽഡ് പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതാണ്. വോളണ്ടിയർമാരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി ഇൻഫർമേഷൻ എഡ്യൂക്കേഷൻ കമ്മ്യൂണിക്കേഷൻ (IEC) മാർഗ്ഗങ്ങൾ അവലംബിച്ച് പൊതു ജനങ്ങളിൽ ബോധവൽക്കരണം നടത്തേണ്ടതുമാണ്. വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കോവിഡ്-19 നിർവ്യാപന പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് 2020 പ്രകാരവും ക്രിമിനൽ നടപടിക്രമം പ്രകാരവും നടപടി സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+