തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നയൻതാരയും കവിയൂർ പൊന്നമ്മയും മീരാ ജാസ്മിനും: തെങ്ങിൻ തൈകൾക്ക് പേരിട്ട് സുരേഷ് ഗോപി

Google Oneindia Malayalam News

പന്തളം: കേരളത്തിൽ തെങ്ങിൻ തൈകൾ വച്ചുപിടിക്കാനുള്ള പദ്ധതിയുമായി സുരേഷ് ഗോപി എംപി. സ്മൃതി കേരളം എന്ന് പേരിട്ട പദ്ധതിയിലൂടെ സംസ്ഥാനത്ത് ഒരു കോടി തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ച സുരേഷ് ഗോരി എംപി വ്യത്തമാക്കിയത്. ജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതിനാൽ ഒരു കോടിയെന്നത് രണ്ട് കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എംപി പറഞ്ഞു.

അമ്പരപ്പിച്ച് സുരേഷ് ഗോപി, ചുമ്മാ സര്‍ക്കാരിനെ കുറ്റം പറയാതെ, 'മുഖ്യമന്ത്രി മറുപടി പറയേണ്ട'അമ്പരപ്പിച്ച് സുരേഷ് ഗോപി, ചുമ്മാ സര്‍ക്കാരിനെ കുറ്റം പറയാതെ, 'മുഖ്യമന്ത്രി മറുപടി പറയേണ്ട'

വെളിച്ചെണ്ണ ഭക്ഷ്യയോഗ്യമല്ലെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ കച്ചവട താൽപ്പര്യങ്ങൾ ലക്ഷ്യമിട്ടുള്ളതാണ്. സ്മൃതികേരളം പദ്ധതിയിൽ രാഷ്ട്രീയഭേദമില്ലാതെ എല്ലാവരും പങ്കാളികളാവണമെന്നും സഹകരിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വലിയ കോയിക്കൽ ക്ഷേത്ര പരിസരത്ത് സുരേഷ് ഗോപി മണികണ്ഠൻ എന്ന പേരിൽ തെങ്ങിൻ തൈ നടുകയും ചെയ്തിരുന്നു. ഇതിന് പുറമേ തെങ്ങിൻ തൈകൾ വിതരണവും അദ്ദേഹം നടത്തി.

-sureshgopi-01

ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയാണ് പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചത്. നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, പന്തളം കൊട്ടാരം നിർവ്വാഹത സമിതി അംഗം പി രാഘവവർമ്മ അയ്യപ്പ സേവാ സംഘം സംസ്ഥാന പ്രസിഡന്റ് പി നരേന്ദ്രനാഥൻ നായർ, ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം ബിനുകുമാർ, പന്തളം പ്രതാപൻ, നഗരസഭാ കമ്മറ്റി പ്രസിഡന്റ് ടി രൂപേഷ്, വലിയ കോയിക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി പൃഥിപാൽ എന്നിവരും ഇന്ന് നടന്ന പരിപാടിയിൽ പങ്കെടുത്തു.

ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
Police salute Suresh Gopi at Pandalam because of all the controversy

കർഷകനായ വിജയൻ പുത്തൻപുരയിലിനാണ് ആദ്യത്തെ തൈ നൽകിയത്. ഈ നേരെ വളർത്തണമെന്ന നിർദേശത്തോടെയാണ് തൈ നൽകിയത്. കൈമാറിയ ഓരോ തെങ്കിൻ തൈയ്ക്കും ജില്ലയിലെ പ്രധാനപ്പെട്ടവരുടെ പേര് പറഞ്ഞതാണ് ഓരോ തൈയ്യും സുരേഷ് ഗോപി കൈമാറിയത്. സിനിമാ താരങ്ങളായ കവിയൂർ പൊന്നമ്മ, കവിയൂർ രേവമ്മ, സംവിധായകൻ ബ്ലെസി, മീരാജാസ്മിൻ, നയൻ താര, എംജി സോമൻ, ക്യാപ്റ്റൻ രാജു, കവിയൂർ ശിവപ്രസാദ്, സരസകവി മൂലൂർ, നാരായണ ചാക്യാർ, മഹാകവി വെണ്ണിക്കുളം ഗോപാലകുറുപ്പ് എന്നിങ്ങനെയായിരുന്നു ഓരോ തെങ്ങിൻ തൈയ്ക്കും പേരുകൾ നൽകിയത്.

പൂവാറിൽ യുവാവിനെ മർദ്ദിച്ച സംഭവം: എസ്ഐയ്ക്ക് സസ്പെൻഷൻ, പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾപൂവാറിൽ യുവാവിനെ മർദ്ദിച്ച സംഭവം: എസ്ഐയ്ക്ക് സസ്പെൻഷൻ, പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

Thiruvananthapuram
English summary
Suresh Gopi inaugurate the Smrithi Keralam scheme in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X