Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് യുവാവ് വീട്ടില്‍ക്കയറി കുത്തിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു, 17 തവണ കുത്തേറ്റു

തിരുവനന്തപുരം: യുവാവ് വീട്ടില്‍ അത്രിക്രമിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സൂര്യഗായത്രിയാണ് മരിച്ചത്. 20 വയസായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൂര്യ ഗായത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സൂര്യഗായത്രിയുടെ കുടുംബം വാടകയ്ക്ക് താമസിച്ച നെടുമങ്ങാട്ടെ വീട്ടില്‍ എത്തിയായിരുന്നു യുവാവിന്റെ ആക്രമണം.

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

kerala

ശാരീരിക വെല്ലുവിളി നേരിടുന്ന സൂര്യ ഗായത്രിയുടെ മാതാപിതാക്കളെയും അരുണ്‍ ആക്രമിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവരുടെ വീട്ടില്‍ നിന്ന് നിലവിളി കേള്‍ക്കുന്നത്. അടുക്കള വാതിലിലൂടെ അകത്ത് പ്രവേശിച്ച അരുണ്‍ എന്ന യുവാവ് സൂര്യയെ ശരീരത്തില്‍ 17ഓളം തവണ കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ട അമ്മ വത്സല തടയാന്‍ എത്തിയെങ്കിലും അവരെയും അരുണ്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.

പുറത്ത് കസേരയില്‍ ഇരിക്കുകയായിരുന്ന അച്ഛനെയും അരുണ്‍ ക്രൂരമായി മര്‍ദ്ദിച്ചു. സൂര്യയുടെ തല മുതല്‍ കാല്‍വരെ 17 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. മാതാപിതാക്കളുടെ ഏക തണലായിരുന്നു സൂര്യ. ശാരീരിക വെല്ലുവിളി നേരിടുന്ന മാതാപിതാക്കളെ മുന്നോട്ട് നയിച്ചത് സൂര്യയായിരുന്നു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും കുത്തി. ശബ്ദം അയല്‍ക്കാര്‍ ഓടിയെത്തിയതോടെയാണ് അരുണ്‍ ഓടി രക്ഷപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ വീടിന്റെ ടെറസില്‍ നിന്ന് അരുണിനെ പിടികൂടുകയായിരുന്നു. സംഭവസ്ഥലത്തെത്തി നെടുമങ്ങാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

അതേസമയം, ആശുപത്രിയില്‍ എത്തിച്ച സൂര്യയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. സൂര്യയ്ക്ക് അരുണിനെ മുന്‍പരിചയമുണ്ടായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റുകയായിരുന്നു. പലതവണ സൂര്യ അരുണിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടിനെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി മാതാപിതാക്കളോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്.വഞ്ചിയൂര്‍, ആര്യനാട്, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ അരുണിനെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്

    അതേസമയം, സൂര്യഗായത്രിയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി മാതാപിതാക്കള്‍ രംഗത്തെത്തി. മുന്‍വൈരാഗ്യം കാരണമാണ് മകളെ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പ്രതി അരുണ്‍ ഇതിന് മുമ്പ് പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും ഇത് നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് അച്ഛന്‍ ശിവദാസവനും അമ്മ വത്സലയും പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+