Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നയ്ക്ക് ഏതൊക്കെ ഉന്നതരുമായി ബന്ധമുണ്ട്, ശിവശങ്കര്‍ മാത്രമാണോ, ചോദ്യങ്ങളുമായി ചെന്നിത്തല!!

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയോട് ഞെട്ടിക്കുന്ന ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ശിവശങ്കര്‍ മാത്രമല്ല സര്‍ക്കാരിലെ മറ്റ് പല ഉന്നതര്‍ക്കും സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ട്. ആരൊക്കെയാണ് ഈ ഉന്നതരെന്ന് പരസ്യമാക്കണം. ശിവശങ്കര്‍ മാത്രമാണ് തെറ്റുകാരന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അദ്ദേഹം തന്നെ ഇക്കാര്യം വിശദീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

1

എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ശിവശങ്കര്‍ മാത്രമല്ല പ്രതിയെന്ന് വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിശദീകരണം ഈ അവസരത്തില്‍ അത്യാവശ്യമാണ്. 2017 മുതല്‍ നടന്ന ഇടപാടുകള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. പിണറായി നടത്തിയ വിദേശയാത്രയില്‍ ഈ വിവാദ സ്ത്രീ എങ്ങനെയാണ് അനുഗമിച്ചത്. മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ ്ഇവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും ചെന്നിത്തല ചോദിച്ചു.

ഈ സര്‍ക്കാര്‍ അധികാരമേറ്റ് വെറും പതിനൊന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ ഈ കച്ചവടം തുടങ്ങിയെന്നാണ് വ്യക്തമായിരിക്കുന്നത്. ഗള്‍ഫില്‍ വെച്ച് മുഖ്യമന്ത്രി സ്വപ്‌നയെ കണ്ടിരുന്നോ ചര്‍ച്ച നടത്തിയിരുന്നോ എന്നെല്ലാം ഇനി അറിയാനുണ്ട്. ലൈഫ് പദ്ധതിയിലും അവര്‍ക്ക് പങ്കാളിത്തമുണ്ട്. ആ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ആര്‍ക്കൊക്കെ പോയി എന്നതും അന്വേഷിക്കണം. നേരത്തെ ഇരുന്ന ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ പ്രധാന ഫയലുകള്‍ നശിപ്പിച്ചെന്നാണ് വിവരം. അങ്ങനെയെങ്കില്‍ അയാളെയും ചോദ്യം ചെയ്യണം. നിര്‍ണായക ഫയലുകള്‍ എവിടെ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അല്ലെങ്കില്‍ വിവാദ സ്ത്രീ കൃത്രിമ രേഖകള്‍ ചമച്ചോ എന്നും അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഫേസ്ബുക്കിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസാണെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇതിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. അതേസമയം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം മതിയാവില്ല. ജില്ലാ ജഡ്ജിയിടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. പിണറായി സര്‍ക്കാര്‍ ഓരോ വിഷയത്തിലും ചീഞ്ഞ് നാറുകയാണ്. സാമ്പ്രാണി പുകച്ചാലും ആ നാറ്റം മാറില്ലെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+