തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വപ്‌നയും ഫൈസലും സിനിമാ മേഖലയിലും സജീവം, സംവിധായകന്റെ മകളെ വിദേശത്തേക്ക് കടത്തി!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വപ്‌നാ സുരേഷിനും ഫൈസല്‍ ഫരീദിനും വിചാരിക്കുന്നതിനും അപ്പുറത്തുള്ള ബന്ധങ്ങളുണ്ടായിരുന്നുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തുന്നു. ഇവര്‍ക്ക് സിനിമാ മേഖലയിലും സ്വാധീനമുണ്ടായിരുന്നു. ഫൈസലിന് പ്രമുഖ സംവിധായകരെ വരെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തല്‍. അതേസമയം കേസ് പുതു മേഖലകളിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. കൂടുതല്‍ പ്രമുഖര്‍ സ്വര്‍ണക്കടത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് സൂചന.

മനുഷ്യക്കടത്തില്‍ പങ്ക്

മനുഷ്യക്കടത്തില്‍ പങ്ക്

സ്വപ്‌ന സുരേഷിന് മനുഷ്യക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഇതേ കുറിച്ചുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. ഒരു വര്‍ഷം മുമ്പ് സ്വപ്‌ന ഉള്‍പ്പെട്ട മനുഷ്യക്കടത്തിനെ കുറിച്ചാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചത്. മലയാളത്തിലെ പ്രശസ്ത സിനിമാ സംവിധായകന്റെ മകളെ വിദേശത്തേക്ക് കടത്തി കൊണ്ടുപോയതിനെ കുറിച്ച് ഉയര്‍ന്ന പരാതിയാണ് പ്രധാനമായി അന്വേഷിക്കുന്നത്. പെണ്‍കുട്ടി നല്‍കിയ സൂചനകള്‍ സ്വപ്‌നയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മലയാള സിനിമയിലും ഫൈസല്‍

മലയാള സിനിമയിലും ഫൈസല്‍

ഫൈസല്‍ ഫരീദിന് മലയാളം സിനിമയിലെ സംവിധായകരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നേരത്തെ ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറാണ് ഫൈസലിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. നാല് മലയാള സിനിമകള്‍ക്കായും ഇയാള്‍ പണമിറക്കിയിട്ടുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ഉള്‍പ്പെടെ ഫൈസലും സുഹൃത്തുക്കളും ചേര്‍ന്ന് പണമിറക്കിയിരുന്നു. ഈ സിനിമകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.

ആരൊക്കെയാണ് പ്രമുഖര്‍

ആരൊക്കെയാണ് പ്രമുഖര്‍

സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സംവിധായക-താര ദമ്പതിമാരെ നേരത്തെ സ്വര്‍ണക്കടത്തുമായി എംടി രമേശ് ബന്ധപ്പെടുത്തിയിരുന്നു. ജ്വല്ലറി മേഖലയില്‍ മാത്രമല്ല ഫൈസല്‍ ഫരീദിന് സ്വാധീനമുണ്ടായിരുന്നത് എന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. മലയാള സിനിമയിലെ ചില പ്രമുഖരുമായും ഫൈസലിന് അടുത്ത ബന്ധമുണ്ട്. ഫൈസല്‍ ഉള്‍പ്പെട്ട കള്ളക്കടത്ത് റാക്കറ്റ് ഇതിന്റെ ഭാഗമായാണ് ചില മലയാള സിനിമകളില്‍ പണമിറക്കുന്നത്. എല്ലാം ഹവാല പണമായിരുന്നു എന്നാണ് കണ്ടെത്തല്‍.

ഒരുപാട് പേരെ കണ്ടെത്തി

ഒരുപാട് പേരെ കണ്ടെത്തി

സ്വപ്‌നയും കൂട്ടാളികളും ചേര്‍ന്ന് ഒരുപാട് പേരെ വിദേശത്തേക്ക് കടത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന മറ്റൊരു വനിതയെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നുണ്ട്. 2016 മാര്‍ച്ചില്‍ തിരുവനന്തപുരം കന്റോണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനോയ് ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. ബിനോയ് അടുത്തിടെ എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് പ്രസിഡന്റ് രാജിവെച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തേക്ക് എത്തും.

ഫൈസലിന് ദുബായിലും വായ്പ

ഫൈസലിന് ദുബായിലും വായ്പ

ദുബായില്‍ നാട്ടില്‍ എസ്റ്റേസ് വാങ്ങിയെന്ന് കാണിച്ച് രേഖകള്‍ ഈടുവെച്ച് അവിടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍ തുകയും ഫൈസല്‍ വായ്പയെടുത്തിട്ടുണ്ട്. കേരളത്തില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ തയ്യാറാക്കി നല്‍കുന്നവരുമായി ഫൈസലിന് ബന്ധമുണ്ടെന്ന സംശയവുമുണ്ട്. വ്യാജ ഡോക്യുമെന്റുകള്‍ കാണിച്ചാണ് സ്വകാര്യ പണമിടപാടുകാരില്‍ നിന്നും തുക വാങ്ങുന്നത്. വലിയ ബിസിനസുണ്ടെന്ന് ഇവര്‍ക്ക് മുന്നില്‍ കാണിക്കാനാണ് ജിംനേഷ്യം, കാര്‍ വര്‍ക്ക് ഷോപ്പ് തുടങ്ങിയവ ദുബായില്‍ ആരംഭിച്ചത്. ഇവയെല്ലാം നഷ്ടത്തിലായിരുന്നു.

സ്വര്‍ണക്കടത്ത് സംഘത്തിന് വേറെയും ഫ്‌ളാറ്റുകള്‍

സ്വര്‍ണക്കടത്ത് സംഘത്തിന് വേറെയും ഫ്‌ളാറ്റുകള്‍

സ്വപ്‌നയും സംഘവും തിരുവനന്തപുരത്ത് വാടക വീടുകള്‍ എടുത്ത് കൂട്ടിയത് സ്വര്‍ണം കൈമാറ്റ കേന്ദ്രങ്ങളാക്കാനെന്ന് എന്‍ഐഎ കരുതുന്നു. അഞ്ച് മാസത്തിനിടെ സ്വപ്‌ന വാടകയ്‌ക്കെടുത്തത് രണ്ട് വീട് ഉള്‍പ്പെടെ നാല് കെട്ടിടങ്ങള്‍. സന്ദീപിന്റെ ബ്യൂട്ടി പാര്‍ലറും വര്‍ക്ക് ഷോപ്പും ഉള്‍പ്പെടെ ഏഴ് ഇടങ്ങളില്‍ വെച്ച് സ്വര്‍ണം കൈമാറി. സ്വര്‍ണം കൊണ്ടുപോകാന്‍ യുഎഇ കോണ്‍സുലേറ്റിന്റെ വാഹനവും ഇവര്‍ മറയാക്കിയിരുന്നു. സന്ദീപിനെയും സ്വപ്‌നയെയും ഒരുമിച്ചെത്തിച്ചുള്ള തെളിവെടുപ്പിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇവരുടെ റോളുകള്‍

ഇവരുടെ റോളുകള്‍

കോണ്‍സുലേറ്റിന്റെ ഉദ്യോഗസ്ഥരുടെ പേരില്‍ സ്വര്‍ണം അടങ്ങിയ ബാഗ് അയക്കുമെങ്കിലും ഇതിന് നയതന്ത്ര പരിരക്ഷ ലഭിക്കാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ കത്ത് വേണം. ഇത് വ്യാജമായി തയ്യാറാക്കുന്നത് സരിത്തിന്റെ ചുമതലയാണ്. കോണ്‍സുലേറ്റിലെ വാഹനത്തിലാണ് വിമാനത്താവളത്തില്‍ എത്തേണ്ടത്. സ്വപ്‌ന സ്വാധീനം ഉപയോഗിച്ച് വാഹനം കൈക്കലാക്കും. അതേസമയം ഇക്കാര്യത്തില്‍ വ്യാജ ബോര്‍ഡുകള്‍ ഉപയോഗിച്ചതായും കരുതുന്നുണ്ട്. സരിത്തെത്തി വ്യാജ കത്ത് കാണിച്ച് ബാഗ് കൈപ്പറ്റും. നയതന്ത്രബാഗില്‍ നിന്ന് സ്വര്‍ണം പുറത്തെടുക്കുന്നതിനാണ് ഒന്നിലേറെ വാടക വീടുകള്‍ എടുത്തത്. ഇവിടെ നിന്ന യഥാര്‍ത്ഥ വസ്തുക്കള്‍ കോണ്‍സുലേറ്റ് ബാഗിലേക്കും, സ്വര്‍ണം മറ്റൊരു ബാഗിലേക്കും മാറ്റും.

Thiruvananthapuram
English summary
swapna suresh have connection with human trafficking team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X