Get Updates
Get notified of breaking news, exclusive insights, and must-see stories!

കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചു; നെഞ്ച് വേദനയെന്ന് പൊലീസ്; പ്രതിഷേധവുമായി നാട്ടുകാർ

തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു. നെല്ലിയോട് സ്വദേശി സുരേഷ് കുമാര്‍(40) ആണ് മരിച്ചത്. ഇയാൾക്ക് നെഞ്ച് വേദനയെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതേസമയം, തിരുവല്ലത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതിയാണ് സുരേഷ് കുമാര്‍. ഇതിന്റെ ഭാഗമായാണ് അയാലെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്കൊപ്പം നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ 10 മണി വരെ ഇയാൾ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നു.

death

സുരേഷ് കുമാറിനെ ഇന്ന് റിമാന്‍ഡ് ചെയ്യാനിരിക്കെയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് ഇടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇയാളെ പൂന്തുറ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, സ്ഥിതി ഗുരുതരമായി മാറിയിരുന്നു. തുടർന്ന് ഇയാളെ തിരുവനന്തരപുരം മെഡിക്കൽ കോളോജിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു.

ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതമാണോ എന്ന സംശയത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അനന്തപുരി ആശുപത്രിയിലേക്ക മാറ്റി. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് ഇടയിൽ മരണം സംഭവിക്കുകയായിരുന്നു. നെഞ്ചു വേദനയെ തുടർന്നുളള മരണം എന്നാണ് പോലീസ് ആരോപിക്കുന്നത്.

അതേസമയം, സുരേഷ് കുമാറിന് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാൽ, ലോക്കപ്പ് മര്‍ദ്ദനം എന്ന ആരോപണമുയര്‍ന്നതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാട്ടുകാർ പ്രതിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

അതേസമയം, ജില്ലയിൽ ബോംബ് ഭീഷണി. കണിയാപുരം ബസ് സ്റ്റാൻഡിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഭീഷണി സന്ദേശത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.ഇന്‍റര്‍നെറ്റ് കോളിലൂടെയാണ് ഭീഷണി.

തമ്പാനൂർ ബസ് ഡിപ്പോയിൽ ഭീഷണി സന്ദേശം എത്തുകയായിരുന്നു. ഇതേ തുടർന്ന് ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചിരുന്നു. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ആറ്റിങ്ങൽ ഡി വൈ എസ്പി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, പരിശോധന തുടരുന്നുണ്ടെങ്കിലും സർവ്വീസുകളൊന്നും തടസപ്പെട്ടിട്ടില്ല. ഇത് വ്യാജ സന്ദേശം എന്ന് പൊലീസ് സംശയം പ്രകടിപ്പിക്കുന്നു. എന്നാലും, പൊലീസ് ജാഗ്രത തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+