പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16 കാരനും അമ്മയുടെ കൂട്ടുകാരനും പൊലീസ് പിടിയിൽ
തിരുവനന്തപുരം: 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. 16 കാരനും മറ്റൊരാളെയുമാണ് പോലീസ് പിടികൂടിയത്. നെടുമങ്ങാടായിരുന്നു സംഭവം. സ്കൂളിലേക്ക് പോകുന്ന 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പൊലീസിന് പരാതി ലഭിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ 16 കാരനെ ആദ്യം പിടികൂടുകയായിരുന്നു.
അതേസമയം, പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ നൽകിയ പ്രതിയുടെ അമ്മയുടെ സൃഹൃത്ത് സന്തോഷിനെയും പ്രതിക്കൊപ്പം പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . സ്കൂളിലേക്ക് പോകാൻ തയ്യാറെടുത്ത് പുറത്തേക്കിറങ്ങിയ കുട്ടിയെ തട്ടി കൊണ്ടുപോവുകയായിരുന്നു സന്തോഷ്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 12 കാരിയാണ് വേറിട്ട കേസിൽ ഇരയായത്.

കേസിലെ പ്രതിയായ സന്തോഷ് വഴിയിൽ വച്ച് പെൺകുട്ടിയോട് സംസാരിക്കുകയും പെൺകുട്ടിക്ക് പരിചയമുള്ള സുഹൃത്ത് കുട്ടിയെ കാണാൻ മറ്റൊരു വീട്ടിൽ കാത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നു. വളരെ അത്യാവശ്യമായ ഒരു കാര്യം പറയാനുണ്ട് വിശ്വസിപ്പിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു . ഇതു വിശ്വസിച്ച 12 കാരി സന്തോഷിന്റെ കാറിൽ കയറി പോകുകയാണ് ചെയ്തത് . വീട്ടിലേക്ക് എത്തിയ കുട്ടിയെ അവിടെ കാത്തിരുന്ന പതിനാറുകാരൻ പീഡിപ്പിക്കുകയായിരുന്നു.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ
ഇതിനുശേഷം, പെൺകുട്ടിയെ ഉച്ചയോട് കൂടി വീടിനടുത്തുള്ള റോഡിലേക്ക് കുറ്റവാളികൾ കാറിൽ എത്തിച്ചു. ശേഷം , വീട്ടിലേക്ക് പോകാനും പെൺകുട്ടിയോട് ഇവർ ആവശ്യപ്പെട്ടു. പിന്നാലെ വീട്ടിൽ എത്തിയ പെൺകുട്ടി വീട്ടുകാരുമായി ഈ വിവരം പങ്കിട്ടപ്പോഴാണ് വിവരം പുറത്തായത്. ഇതിന് പിന്നാലെ , വ്യാഴാഴ്ച വൈകിട്ട് തന്നെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേ സമയം , പത്താംക്ലാസ് കഴിഞ്ഞ പതിനാറുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായം കണക്കിലെടുത്ത് പ്രതിയായ കുട്ടിയെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസിനെ പരിമിതികൾ നിലനിൽക്കുന്നുണ്ട്.
പിടിയിലായ ആൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും സന്തോഷ് പെണകുട്ടിയെ 16 കാരന് മുന്നിൽ എത്തിച്ചതെന്ന് കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തി അല്ലാത്തതിനാൽ 16 കാരനെ ഉടൻ തന്നെ ജുവനൈൽ ഹോമിലേക്ക് മാറ്റാനാണ് തീരുമാനം. അതേസമയം, സന്തോഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നിലവിൽ തുടർ നടപടികൾ സ്വീകരിക്കുകയാണ് പൊലീസ് .












Click it and Unblock the Notifications