Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റിന്റെ 5 ഇലക്ട്രിക് ബസുകള്‍ എത്തി; സിറ്റി സര്‍ക്കിളില്‍ ഇനി യാത്ര ജോറാകും

തിരുവനന്തപുരം: ജില്ലയില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് 5 ഇലക്ട്രിക് ബസുകള്‍ ഉടന്‍ സര്‍വീസിനെത്തുന്നു. കെ എസ് ആര്‍ ടി സി - സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളില്‍ ആദ്യത്തെ അഞ്ചെണ്ണം ജില്ലയില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ പി എം ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യല്‍ നിന്നുള്ള ബസുകളാണ് കെ എസ് ആര്‍ ടി സി- സ്വിഫ്റ്റ് വാങ്ങിയിരിക്കുന്നത്.

തിരുവനന്തപുരം നഗരത്തില്‍ കാലക്രമേണ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 50 ബസുകള്‍ക്കുള്ള കരാര്‍ ആണ് നല്‍കിയിരുന്നത്. അതില്‍ 25 ബസുകള്‍ തയാറായിട്ടുണ്ട. ഇതില്‍ നിന്നുള്ള ആദ്യ 5 ബസുകളാണ് വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തിയത്.

FD

അഞ്ച് ബസുകള്‍ ഇന്ന് എത്തും എന്നും അറിയിച്ചിട്ടുണ്ട്. ബാക്കി 15 ബസുകള്‍ തിങ്കളാഴ്ച ഹരിയാനയില്‍ നിന്നും പുറപ്പെടും. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് ഈ ബസുകള്‍ ഉടന്‍ സര്‍വീസിന് ഇറക്കുമെന്നും ആന്റണി രാജു പറഞ്ഞു. നിലവില്‍ സിറ്റി സര്‍വീസ് നടത്തുന്ന ഡീസല്‍ ബസിന് 37 രൂപയാണ് ഒരു കിലോമീറ്ററിന് ചെലവ് വരുന്നത്.

ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോള്‍ 20 രൂപയില്‍ താഴെയാകും എന്നതാണ് നേട്ടം. ഇന്ധന വിലവര്‍ധനവിന്റെ സാഹചര്യത്തില്‍ ഇലക്ട്രിക് ബസുകള്‍ ഗുണകരമാകും. തമ്പാനൂര്‍, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിന്റെ ചാര്‍ജിംഗ് സ്റ്റേഷനുകളും ഉണ്ടായിരിക്കും.

എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

സിറ്റി സര്‍ക്കുലറില്‍ ദിനം പ്രതി 1000 യാത്രക്കാരില്‍ നിന്നും 28,000 യാത്രക്കാര്‍ ആയി മാറിയത് കെ എസ് ആര്‍ ടി സി - സ്വിഫ്റ്റ് ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണെന്നും മന്ത്രി അവകാശപ്പെട്ടു. നേരത്തെ സി എന്‍ ജി ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനിടയില്‍ ഇരട്ടിയിലധികം രൂപയാണ് സി എന്‍ ജിക്ക് വര്‍ധിച്ചത്.

ഈ സാഹചര്യത്തില്‍ സി എന്‍ ജി ബസുകള്‍ വാങ്ങിയാല്‍ നഷ്ടമായേക്കും എന്നാണ് കണകൂട്ടല്‍ എന്ന് മന്ത്രി പറഞ്ഞു. 9 മീറ്റര്‍ നീളമാണ് ഇലക്ട്രിക് ബസുകള്‍ക്ക് ഉള്ളത്. 2 മണിക്കൂര്‍ കൊണ്ടു ഒറ്റ ചാര്‍ജിങ്ങില്‍ തന്നെ 120 കിലോ മീറ്റര്‍ മൈലേജാണ് ഈ ബസുകള്‍ വാഗ്ദാനം ചെയ്യുന്നത്. 92,43,986 രൂപയാണ് ഒരു ബസിന് വരുന്ന വില.

30 സീറ്റുകളുള്ള ബസില്‍ യാത്രക്കാര്‍ക്ക് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവും, 5 സി സി ടി വി ക്യാമാറയുടെ നിരീക്ഷണം, യാത്രക്കാര്‍ക്ക് എമര്‍ജന്‍സി അലര്‍ട്ട് ബട്ടന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. എല്ലാ സര്‍ക്കുലറിലും ഒരു മാസം യാത്ര ചെയ്യാവുന്ന സീസണ്‍ ടിക്കറ്റും ഉടന്‍ നടപ്പിലാക്കുമെന്ന് ആന്റണി രാജു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+