തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചരിത്രം സൃഷ്ടിച്ച് ആറ്റുകാൽ ക്ഷേത്രം; വനിതാ സാരഥിയായി എ ഗീതാകുമാരി; സമഗ്ര വികസനം ലക്ഷ്യം

Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ ഭരണ നേതൃത്വത്തിലേക്ക് ആദ്യമായി വനിതാ സാരഥി. ആറ്റുകാൽ കുളങ്ങര വീട്ടിൽ എ ഗീതാകുമാരി ആണ് പുതിയ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീ സാന്നിധ്യം ഭരണ നേതൃത്വത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

അതേസമയം 1979 ആയിരുന്നു ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. ഇതിനുശേഷം, ഭരണ സമിതിയിലേക്ക് സ്ത്രീ സാന്നിധ്യം ഒന്നും എത്തിയിരുന്നില്ല. 84 അംഗ ആറ്റുകാൽ ട്രസ്റ്റിലെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ആയിരുന്ന ഗീതാകുമാരി ഏകകണ്ഠമായാണ് ഭരണ നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തത്.

tvm

അതേസമയം, നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെട്ടതിന് പിന്നാലെ ചെയർപേഴ്സൺ പ്രതികരിക്കുകയും ചെയ്തു. 'ആറ്റുകാലമ്മയുടെ നീയോഗമാണ് ഇത്. എന്റെ അച്ഛന്റേയും അമ്മയുടേയും അനുഗ്രഹവുമുണ്ട്. പുതിയ നിയോഗത്തിന്റെ ഭാഗ്യമായി കരുതുന്നു.

'എനിക്ക് എന്റേതായ ശരിയുണ്ട്, അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല'; ജാസ്മിൻ പറയുന്നു'എനിക്ക് എന്റേതായ ശരിയുണ്ട്, അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ല'; ജാസ്മിൻ പറയുന്നു

ആറ്റുകാൽ ക്ഷേത്രത്തിന്റെ സമഗ്രമായ വികസനം ആണ് തന്റെ മുന്നിൽ ഉളള ലക്ഷ്യം. ഇതിനായി എല്ലാവരും ഒന്നിച്ചുചേർന്നുള്ള പ്രവർത്തനം ആയിരിക്കും ഉണ്ടാവുക'- ഇതായിരുന്നു ഗീതാകുമാരി വ്യക്തമാക്കിയത്.

ഇതെന്ത് ചിരിയാണ് നമിത പ്രമോദ്?... കൈയ്യടിച്ച് ആരാധകര്‍, നടിയുടെ വൈറല്‍ ചിത്രങ്ങള്‍

അതേസമയം, 2012 - ൽ ജലസേചന വകുപ്പിലെ ഐ ഡി ആർ ബി ഡറക്ടറായി ആണ് എ ഗീതാകുമാരി വിരമിച്ചത്. വരുന്ന വ്യാഴാഴ്ച ആദ്യ വനിതാ ട്രസ്റ്റ് ചെയർപേഴ്‌സണായി ഗീതാകുമാരി ചുമതല ഏൽക്കും.

Thiruvananthapuram
English summary
Thiruvananthapuram; A Geethakumari has been elected as the new chairperson of Attukal temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X