14കാരന്റേത് മുങ്ങിമരണമല്ല, 14 വർഷം മുമ്പ് നടന്നത് കൊലപാതകമെന്ന് സ്ഥിരീകരണം; മറഞ്ഞിരിക്കുന്ന ആ കൊലയാളി ആര്?
14 വർഷം മുമ്പ് നടന്ന മരണത്തിൽ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ

ഭരതന്നൂർ: 14 വർഷം മുമ്പ് നടന്ന മരണത്തിൽ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. 14 വർഷം മുൻപ് 14കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
പോലീസ് അന്വേഷണത്തിൽ മുങ്ങിമരണമെന്ന് കണ്ടെത്തിയ സംഭവമാണ് വീണ്ടും നടത്തിയ മൃതദേഹാവശിഷ്ട പരിശോധനയ്ക്കും അന്വേഷത്തിനും ഒടുവിൽ കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് മാതാപിതാക്കൾക്ക് കൈമാറി.
ഭരതന്നൂർ രാമരശ്ശേരി വിജയവിലാസത്തിൽ വിജയകുമാറിന്റെയും ഷീജയുടെയും മകൻ ആദർശിനെ 2009 ഏപ്രിൽ അഞ്ചിനാണ് വീടിന് സമീപത്തുള്ള വയൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാലുവാങ്ങാൻ പോയ കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കുളത്തിൽ കണ്ടത്.
അന്നു നടത്തിയിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയ്ക്കും നട്ടെല്ലിനും ക്ഷതം പറ്റിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയ് കൊണ്ട് മുങ്ങിമരണമെന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു.
എന്നാൽ, കർമസമിതിയുടെയും ബന്ധുക്കളുടെയും പരാതിക്ക് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. മൃതദേഹംകണ്ട കുളം വറ്റിച്ചപ്പോൾ മർദിച്ചതെന്ന് സംശയിക്കുന്ന മൺവെട്ടിക്കൈ ലഭിച്ചിരുന്നു.
Beauty care: മുഖക്കുരുവും പാടും ഇനി ഒരു പ്രശ്നമല്ല, ആഴ്ചകൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാം..
ആദർശിന്റെ രക്തംപുരണ്ട വസ്ത്രങ്ങൾ കുളത്തിനു സമീപത്തുനിന്നു കിട്ടി. ഇതിന് പിന്നാലെ ആയിരുന്നു മറ്റെവിടെയോ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കുളത്തിൽ ഉപേക്ഷിച്ചതാകാമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞത്. തുടർന്ന് 2019 ഒക്ടോബർ 14-ന് റീ പോസ്റ്റ്മോർട്ടത്തിനായി ശവക്കല്ലറ തുറക്കുകയും ആദർശിന്റെ മൃതദേഹാവശിഷ്ടം പുറത്തെടുക്കുകയും ചെയ്തു.
റീപോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയോട്ടി തകർന്നിരുന്നെന്നും നട്ടെല്ലിനു ക്ഷതമേറ്റന്നും കണ്ടെത്തി. ശ്വാസകോശത്തിൽ കുളത്തിലെ വെള്ളമില്ലായിരുന്നു. ഇതോടെ ആണ് മുങ്ങിമരണ സാധ്യത ക്രൈംബ്രാഞ്ച് തള്ളിക്കളഞ്ഞത്. 14 കാരന്റേത് കൊലപാതകമെന്ന് ഉറപ്പിക്കുമ്പോഴും പതിന്നാലുവർഷമായി ആരുമറിയാതെ പതുങ്ങിയിരിക്കുന്ന കൊലപാതകിയെ കണ്ടെത്തി പുറത്തുകൊണ്ടുവരാൻ പോലീസിന് കഴിയാത്തതിൽ ദുഃഖിതരാണ് ആദർശിന്റെ മാതാപിതാക്കൾ.
സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് സംഭവം കണ്ടെത്താനാവാത്തതിനാൽ സി.ബി.ഐ. അന്വേഷണത്തിനുവേണ്ടി മുഖ്യമന്ത്രിക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ.












Click it and Unblock the Notifications